- Trending Now:
പലപ്പോഴും നിങ്ങൾ ശരിയായി ചെയ്ത പല കാര്യങ്ങളും പരാജയപ്പെടാറുണ്ട്. ബിസിനസിലോ, ജോലിയിലോ, കുടുംബത്തിലോ നല്ല മനോഭാവത്തോടുകൂടി ചെയ്ത കാര്യങ്ങൾ പരാജയപ്പെടാറുണ്ട്. പക്ഷേ അതിന് പ്രത്യേക കാരണങ്ങളൊന്നും നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കില്ല. അങ്ങനെ നിങ്ങളിലേക്ക് നിങ്ങളുടെ ലക്ഷ്യം അല്ലെങ്കിൽ വിജയം എത്തിപ്പെടാൻ സാധിക്കാത്തതിന്റെ ആറ് കാരണങ്ങൾ എന്തൊക്കെയാണെന്നാണ് ഇന്ന് നോക്കുന്നത്.
നിങ്ങൾ നിങ്ങളെ തന്നെ എപ്പോഴും സംശയത്തോടെ കാണുന്ന ഒരു രീതി ഉണ്ടെങ്കിൽ, എനിക്കിത് കഴിയുമോ, ചെയ്താൽ ശരിയാകുമോ, ആഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റെല്ലാവർക്കും കിട്ടുന്നു എനിക്ക് മാത്രം കിട്ടുന്നില്ല ഇങ്ങനെയുള്ള സംശയങ്ങൾ നിങ്ങളുടെ ഉള്ളിൽ വരാറുണ്ടെങ്കിൽ നിങ്ങളുടെ ലക്ഷ്യം കറക്റ്റ് അല്ല അല്ലെങ്കിൽ ആത്മവിശ്വാസം ഇല്ലാത്ത ഒരാളാണ് എന്ന് കണക്കാക്കപ്പെടാം.
നിങ്ങളുടെ ലക്ഷ്യത്തിലേക്ക് പരിശ്രമിക്കുമ്പോൾ ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി പേടിക്കുന്നവരുണ്ട്. ചെറിയ സംഭവങ്ങളെ വലുതായി പാർവതീകരിച്ചുകൊണ്ട് അതിനെ ഓർക്കുക, അതിനെക്കുറിച്ച് സംസാരിക്കുക ഇങ്ങനെയൊരു മനോഭാവം നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായിട്ടും ലക്ഷ്യത്തിലേക്ക് എത്താൻ സാധ്യമല്ല.
നിങ്ങൾ ലക്ഷ്യമുള്ള ആളാണ് അതിനുവേണ്ടി പ്രവർത്തിക്കുന്നുമുണ്ട്, പക്ഷേ മറ്റു പല കാര്യങ്ങളും ദേഷ്യത്തോടെ കാണുന്ന ഒരു മനോഭാവം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ പല പ്രവർത്തികളും അറിയാതെ തന്നെ തെറ്റിലേക്ക്എത്തുവാൻ സാധ്യതയുണ്ട്. കലുഷിതമായ മനസ്സിൽനിന്ന് ഒരാൾക്കും ഫലം ലഭിക്കാറില്ല എന്ന് പറയാറുണ്ട്.
മറ്റുള്ളവരോടുള്ള പകയും, ദേഷ്യവും മനസിൽവെച്ചുകൊണ്ട്, നിങ്ങളുടെയുള്ളിൽ ഗ്രാറ്റിറ്റിയൂഡ് ഇല്ലായെങ്കിൽ നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കില്ല. നന്ദി എന്ന് പറയുന്നത് വളരെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളതാണ്. അതുകൊണ്ട് തന്നെ നിങ്ങളോട് തെറ്റ് ചെയ്യുന്നവർക്ക് മാപ്പ് കൊടുത്തുകൊണ്ട് സഹായം ചെയ്യുന്നവർക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കാൻ സാധിക്കണം.
മറ്റുള്ളവർ ലക്ഷ്യങ്ങൾ നേടുമ്പോൾ അസൂയയോടെ കാണുന്ന മനോഭാവം ഉണ്ടെങ്കിൽ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കില്ല. നിങ്ങളുടെ മറസ്സിൽ എന്നെക്കാൾ കഴിവ് കുറഞ്ഞവൻ വിജയിക്കുകയും ഞാൻ പരാജയപ്പെടുകയും ചെയ്യുന്നു എന്നുള്ള ചിന്തയുണ്ടെങ്കിൽ അത് നിങ്ങളുടെ നെഗറ്റീവ് ചിന്തയാണ് നിങ്ങളുടെ ലക്ഷ്യംതീർച്ചയായും തടസ്സപ്പെടും.
ചെറിയ ചെറിയ കാര്യങ്ങൾ നീട്ടി വയ്ക്കുക എന്നൊരു മനോഭാവം ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കില്ല.
ഈ ആറു കാര്യങ്ങൾ കൊണ്ടായിരിക്കും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാത്തത്. ജീവിതത്തിൽ നിന്നും ഈ 6 കാര്യങ്ങൾ പരിപൂർണ്ണമായി ഒഴിവാക്കാൻ ശ്രമിക്കുക. എങ്കിൽ നിങ്ങൾക്ക് ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.