- Trending Now:
സെയിൽസിൽ നിൽക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള വളരെ പ്രധാനപ്പെട്ട, അവരുടെ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഫോർമുലയാണ് സിക്സ് പി ഫോർമുല. ആറ് 'P' ചേർന്ന് ഈ ഫോർമുലയിലെ ഓരോ പിയും എന്തിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് നോക്കാം
നിങ്ങൾ ചെയ്യുന്ന ജോലി എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ പി കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾ ഇറങ്ങുന്ന ജോലിയുടെ പർപ്പസ് എന്താണെന്ന് മനസ്സിലാക്കാതെ നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. എന്താണ് നിങ്ങളുടെ ജോലിയുടെ ഉദ്ദേശം എന്ന് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രം മുന്നോട്ടു പോവുക.
വ്യക്തമായ പ്ലാനിങ് നിങ്ങൾക്ക് ഉണ്ടാകണം. നിങ്ങൾ ചെയ്യുന്ന സെയിൽസിൽ എന്താണ് നിങ്ങൾ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ഉണ്ടായിരിക്കണം. ടു ഡു ലിസ്റ്റ് പോലുള്ള കാര്യങ്ങളിൽ കൂടി ഓരോ ചെറിയ കാര്യങ്ങളും എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ഉണ്ടായിരിക്കണം.
പ്ലാനിങ് നടത്തിയാൽ മാത്രം പോരാ അത് എങ്ങനെ ചെയ്യണം എന്നുള്ളതിനെ കുറിച്ചുള്ള പ്രിപ്പറേഷൻസ് നടത്തണം. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
ഒരു സെയിൽസ്മാന്റെ ഏറ്റവും വലിയ വിജയമാണ് പ്രാക്ടീസ്. നിത്യാഭ്യാസി ആന എടുക്കും എന്ന് പറയുന്നതുപോലെ നിരന്തരം ആയിട്ടുള്ള പരിശ്രമം കൊണ്ട് സാധിക്കാത്തതായി ഒന്നും തന്നെയില്ല. പ്രാക്ടീസ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുക. ആ പ്രാക്ടീസ് നിങ്ങളെ വിജയത്തിൽ എത്തിക്കും.
ഒരു സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് പ്രസന്റേഷൻ. നിങ്ങളുടെ അവതരണ രീതിയാണ് നിങ്ങളുടെ ഒരു ഒരു വസ്തു അല്ലെങ്കിൽ പ്രോഡക്റ്റ് ഒരാൾ വാങ്ങണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത്. അത് നടത്തുവാനുള്ള ഏറ്റവും വലിയ ടൂൾ ആണ് പ്രസന്റേഷൻ.
നിങ്ങളുടെ വളർച്ച നിങ്ങൾ വിലയിരുത്തി കൊണ്ടിരിക്കുക. നിങ്ങൾക്ക് എന്തൊക്കെ തെറ്റുകളാണ് പറ്റിയത് അത് എങ്ങനെയാണ് തിരുത്തേണ്ടത് അതിൽ നിന്നും എന്തൊക്കെ പാഠങ്ങളാണ് നിങ്ങൾ പഠിച്ചത് എന്നതിനെ ഒക്കെ കുറിച്ചുള്ള നിരന്തരമായ ഒരു വിലയിരുത്തൽ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അതിനുവേണ്ടിയുള്ള ഫീഡ്ബാക്കുകൾ നിങ്ങൾ നിരന്തരം എടുത്തു കൊണ്ടിരിക്കണം. ഈ ആറ് പീ കൾ നിങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ സെയിൽസിനെ വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കും.
ഈ കാര്യം സെയിൽസുകാർക്ക് മാത്രമല്ല ഏതൊരു മേഖലയിലുള്ള ആളുകൾക്കും സിക്സ് പി വളരെ പ്രധാനപ്പെട്ടതാണ്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.