Sections

സെയിൽസ്മാന്മാർ നേരിടുന്ന 6 പ്രധാന ഒബ്ജക്ഷനുകളും അവയ്ക്കുള്ള പരിഹാരങ്ങളും

Thursday, Mar 07, 2024
Reported By Soumya
Sales Objection

സെയിൽസിൽ കസ്റ്റമർ മുന്നോട്ടുവയ്ക്കുന്ന 6 ഒബ്ജക്ഷനുകൾ എന്തൊക്കെയെന്നും അതിനെ എങ്ങനെ നേരിടാമെന്നും നോക്കാം.

  • ചില കസ്റ്റമർ പ്രോഡക്റ്റ് വാങ്ങാതെ സെയിൽസ്മാനേ ഒഴിവാക്കാൻ വേണ്ടി പ്രോഡക്റ്റിനെ കുറിച്ച് കൂടുതലായി വിവരങ്ങൾ ആവശ്യപ്പെടുകയും, അത് മെയിൽ അയക്കുവാനോ വാട്സ്ആപ്പ് ചെയ്യുവാനോ പറയുക. ഇത്തരത്തിലുള്ള ഒബ്ജക്ഷൻ മറികടക്കുന്നതിന് വേണ്ടി പ്രോഡക്റ്റിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ കൈയിൽ ഡിജിറ്റൽ ഡേറ്റയായും മാനുവൽ ഡേറ്റയും കരുതുക. ആ സ്പോട്ടിൽ തന്നെ കസ്റ്റമറിന് വിവരങ്ങൾ അയച്ചു കൊടുത്ത് ആ ഒബ്ജക്ഷനെ മറികടക്കാൻ സാധിക്കും.
  • പ്രോഡക്റ്റിനെക്കുറിച്ച് എത്ര സംസാരിച്ചിട്ടും പറഞ്ഞിട്ടും അതിനെക്കുറിച്ച് ഒരു ഡിസിഷൻ എടുക്കാൻ തയ്യാറാകാത്തവർ. ഇത്തരത്തിലുള്ള കസ്റ്റമറിനോട് കൂടുതൽ ചോദ്യങ്ങൾ അങ്ങോട്ട് ചോദിച്ച് അവരെക്കൊണ്ട് സംസാരിപ്പിക്കാൻ വേണ്ടി ശ്രമിക്കുക. കൈ കെട്ടി നിന്ന് സംസാരിക്കുന്ന കസ്റ്റമർ അയാളുടെ ശരീരഭാഷ പോലെ തന്നെ അയാൾ മനസ്സ് തുറക്കാൻ തയ്യാറല്ല എന്നതാണ് സത്യം. ഒരു കസ്റ്റമറിന് ആദ്യം വിശ്വാസം വരേണ്ടത് സെയിൽസ്മാനോടും പിന്നീട് പ്രോഡക്റ്റിനോടും പിന്നെ കമ്പനിയോടുമാണ്. ഇതിൽ ഏതിലാണ് കസ്റ്റമറിന് വിശ്വാസം ഇല്ലാത്തത് അതിനെക്കുറിച്ച് കൂടുതൽ വ്യക്തമാക്കി കൊടുക്കുക.
  • ഒരു കാര്യവും ഇല്ലാതെ എസ്ക്യൂസുകൾ പറഞ്ഞുകൊണ്ടിരിക്കുക. ഇത്തരത്തിലുള്ള കസ്റ്റമറിനോട് മുൻപ് എസ്ക്യൂസുകൾ പറഞ്ഞു മാറിപ്പോയ പ്രീമിയം കസ്റ്റമേഴ്സിന് ഈ പ്രോഡക്റ്റ് അവർക്ക് കൃത്യമായ സമയത്ത് കൈകളിൽ എത്താത്തതിൽ ഉണ്ടായ നഷ്ടത്തിനെക്കുറിച്ചുള്ള റിയൽ സ്റ്റോറി പറഞ്ഞു കൊടുക്കുക. അവരുടെ നഷ്ടത്തിനെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞാൽ കസ്റ്റമർ ചിലപ്പോൾ പ്രോഡക്റ്റ് വാങ്ങാൻ തയ്യാറാകും.
  • വെറുതെ ദേഷ്യപ്പെടുന്ന കസ്റ്റമർ. ഒരുപക്ഷേ അവരുടെ ദിവസം നല്ലതായിരിക്കില്ല. അവർ വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ എന്തെങ്കിലും പ്രശ്നത്തിലോ ടെൻഷനിലോ ആയിരിക്കും വന്നിരിക്കുക. അത് അവർ ചിലപ്പോൾ നിങ്ങളുടെ പുറത്തേയ്ക്ക് ആയിരിക്കും ദേഷ്യ രൂപത്തിൽ പ്രകടിപ്പിക്കുക. അത്തരത്തിലുള്ള കസ്റ്റമസ്റ്റമറിനുമുന്നിൽ ഒരു സെയിൽസ്മാൻ ചിന്തിക്കേണ്ടത് ഇന്ന് തന്റെ ദിവസമല്ല എന്നുള്ളതാണ്. കസ്റ്റമർ ദേഷ്യത്തിൽ ഇരിക്കുന്ന സമയത്ത് പ്രോഡക്ടിനെ കുറിച്ച് ഒരിക്കലും പ്രസന്റേഷൻ ചെയ്യരുത്. പ്രസന്റേഷൻ കസ്റ്റമർ സൗകര്യം അനുസരിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഉത്തമം. കാരണം അത്തരമൊരു സിറ്റുവേഷനിൽ നടത്തുന്ന പ്രസന്റേഷന് 100% റിസൾട്ട് കിട്ടാൻ സാധ്യതയില്ല.
  • ഒരു കാരണവുമില്ലാതെ സെയിൽസ്മാനെ ഇഷ്ടപ്പെടാതെ വരിക. അത്തരം കസ്റ്റമേഴ്സിനോട് പേഴ്സണൽ റിലേഷൻ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കരുത്. അവരോട് പ്രോഡക്റ്റിനെക്കുറിച്ച് മാത്രം സംസാരിക്കുക.
  • ആവശ്യമില്ലാത്ത സംശയങ്ങൾ. ചില കസ്റ്റമേഴ്സിന് പ്രോഡക്റ്റിനെ കുറിച്ച് നെഗറ്റീവ് ആയി സംശയങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള കസ്റ്റമേഴ്സിനോട് ലൈവ് ഡെമോൺസ്ട്രേഷൻ നടത്തിയും ടെസ്റ്റ് മോണിയൽ കൊടുത്തു പ്രോഡക്റ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു മനസ്സിലാക്കി കസ്റ്റമറിന്റെ ഡൗട്ട് മാറ്റാൻ സാധിക്കും.

ഈ ആറ് ഒബ്ജക്ഷനുകളും ഒരു സെയിൽസ്മാന്റെ ജീവിതത്തിൽ നിത്യേനെ നടക്കുന്നവയാണ്. ഇത് സ്ഥിരമായി വരുമ്പോൾ ഇതിന് നൽകേണ്ട ഉത്തരങ്ങൾ നിങ്ങൾ സ്വയം പഠിക്കുകയും അതിനുവേണ്ടി തയ്യാറാവുകയും ചെയ്യണം. ഇങ്ങനെ ചെയ്തു കൊണ്ട് നിങ്ങളുടെ സെയിൽസ് ജീവിതം വളരെ മനോഹരവും പ്രൊഡക്റ്റീവുമാക്കി മാറ്റാം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.