Sections

മികച്ച ആശയമുണ്ടായിട്ടും ഫണ്ടില്ലാത്തതുകൊണ്ട് ബിസിനസ് ചെയ്യാൻ കഴിയാത്തവരാണോ നിങ്ങൾ? ഇതാ ബിസിനസിനായി ഫണ്ട് ജനറേറ്റ് ചെയ്യാനുള്ള മികച്ച 6 വഴികൾ

Friday, Oct 06, 2023
Reported By Soumya
Business Funding

ബിസിനസ് ചെയ്യാൻ വളരെയധികം ആഗ്രഹവും, ആശയവുമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ചിലപ്പോൾ കീറാമുട്ടിയായി നിൽക്കുന്നതാണ് സമ്പത്ത്. സമ്പത്തിന്റെ അഭാവത്തിൽ നല്ല ആശയത്തെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത ആളുകളുണ്ട്. ഇങ്ങനെ സമ്പത്തില്ലാതെ ബിസിനസിൽ ഇറങ്ങാൻ വേണ്ടിയിട്ടുള്ള ചില മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

ക്രൗഡ് ഫണ്ടിംഗ്

ബിസിനസിന്റെ ലക്ഷ്യം എന്താണ്, ബിസിനസിന്റെ പ്ലാൻ എന്താണ്, മുന്നിലുള്ള സാധ്യതകൾ എന്താണ്, എത്രമാത്രം നിക്ഷേപമാണ് വേണ്ടത്, എത്ര മാസങ്ങൾ/വർഷങ്ങൾ കഴിയുമ്പോൾ റിട്ടേൺ തിരിച്ചു കിട്ടും, ഇൻവെസ്റ്റ് ചെയ്തതിന്റെ ലീഗൽ ഗുണങ്ങൾ എന്തൊക്കെയാണ് ഈ വിവരങ്ങളൊക്കെ വിശദമായി ഒരു കൂട്ടം ആളുകളെ ബോധ്യപ്പെടുത്തി ഫണ്ട് വാങ്ങുന്ന രീതിയാണ് ക്രൗഡ് ഫണ്ടിങ് എന്നു പറയുന്നത്. ഒരുപാട് ആളുകൾ ക്രൗഡ് ഫണ്ടിങ് വഴി ബിസിനസ് നടത്തി വിജയിച്ചിട്ടുണ്ട്. കേരളത്തിൽ ഇത് വളരെ നെഗറ്റീവ് ആയിട്ടാണ് ആളുകൾ കാണുന്നത്. ഒരുപാട് സംരംഭകർ ക്രൗഡ് ഫണ്ടിംഗ് വഴി ബിസിനസ്സുകൾ പടുത്തുയർത്തിയിട്ടുണ്ട്

എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റ്

ഇത് ഏറ്റവും കൂടുതൽ നടക്കുന്നത് കോർപ്പറേറ്റ് രംഗത്താണ്. പല പുതുതലമുറ ബിസിനസ് സംരംഭങ്ങളും വൻ ബിസിനസ് സാമ്രാജ്യം ആക്കിയതിന്റെ പിന്നിൽ എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റിന്റെ കരങ്ങളാണ്. മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ തയ്യാറായി നിൽക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഇൻവെസ്റ്റ്മെന്റ് രംഗത്ത് നിൽക്കുന്ന ആളുകൾക്ക് ഇത് ചെയ്യാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഫണ്ടിംഗ് കിട്ടണമെന്നില്ല കീറിമുറിച്ചുള്ള അന്വേഷണത്തിന് ശേഷമായിരിക്കും ഒരു സംരംഭത്തിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നത്. അതുകൊണ്ടുതന്നെ വളരെയധികം മുന്നൊരുക്കങ്ങൾ ഈ എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റിനു മുന്നേ നടത്തണം. ക്രൗഡ് ഫണ്ടിംഗിന് വേണ്ടത് പോലെ തന്നെ പ്രൊഫഷണൽ രീതിയിലാണ് ഇതിലും ചെയ്യേണ്ടത്. ഇതിനുവേണ്ടി മികച്ച മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഇന്ത്യയിൽ എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റ് ഉണ്ടെങ്കിലും കേരളത്തിൽ ഏറ്റവും കുറഞ്ഞ രീതിയിൽ മാത്രമാണ് ഇത് കാണുന്നത്. ഉദാഹരണമായി ഗൂഗിൾ, യാഹു, ആലിബാബ തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളും ഈ ഏഞ്ചൽ ഇൻവെസ്റ്റ്മെന്റ് കൊണ്ടാണ് വളർന്നത്.

വെഞ്ച്വർ ക്യാപ്പിറ്റൽ

പ്രൊഫഷണലായി മാനേജ് ചെയ്യുന്ന ഫണ്ടിങ്ങുകളാണ് വെഞ്ച്വർ ക്യാപിറ്റൽ എന്ന് പറയുന്നത്. മിക്കവാറും സ്ഥാപനത്തിന്റെ ഓഹരികൾ എടുത്തിട്ടായിരിക്കും ചെയ്യുക. കമ്പനി ആക്ട് വഴി വരുന്നതാണ്. സ്റ്റാർടിങ്ങ് ഘട്ടം കഴിഞ്ഞ ഇടത്തരം സംരംഭങ്ങൾക്ക് ഏറ്റവും മികച്ചതാണ് വെഞ്ച്വർ ക്യാപ്പിറ്റൽ. Flipkart, uber പല കമ്പനികളും ഈ രീതിയിലാണ് വളർന്നിട്ടുള്ളത്.

ബാങ്ക് വായ്പകൾ

സാധാരണ കേരളത്തിൽ ഏറ്റവും കൂടുതൽ ബിസിനസുകാർ സ്വീകരിക്കുന്ന മാർഗ്ഗമാണ് ബാങ്ക് വായ്പകൾ. ഇപ്പോൾ മുദ്ര ലോൺ പോലെയുള്ള ബാങ്ക് വായ്പകൾ ലഭിക്കുന്നുണ്ട്. വളരെ കുറഞ്ഞ പലിശ നിരക്കിൽ മുദ്ര ലോണുകൾ ലഭിക്കുന്നുണ്ട്. കേരളത്തിൽ പൊതുവേ കണ്ടുവരുന്ന രീതി ഇതാണെങ്കിലും ബാങ്ക് വായ്പകളുടെ പലിശ അത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ച് വിദഗ്ധമായ കഴിവ് നിങ്ങൾക്കുണ്ടാകണം.

മൈക്രോഫിനാൻസ് വായ്പകൾ

വായ്പ നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെ സമീപിക്കാം. ചെറുകിട വായ്പകളാണ് ഇവിടെ നിന്നും ലഭിക്കുക. ബാങ്ക് വായ്പകൾക്കും മൈക്രോഫിനാൻസ് വായ്പകൾക്കും നിങ്ങളുടെ സിബിൽ സ്കോർ വളരെ പ്രധാനപ്പെട്ടതാണ്.

നല്ല പാർട്ണറെ കണ്ടുപിടിക്കുക

ഒരു പാർട്ണറിന്റെ അടുത്തു പോയി നിങ്ങളുടെ ആശയങ്ങൾ പറഞ്ഞ് ഇൻവെസ്റ്റ്ർ ആയിട്ടും ആ ബിസിനെസ്സ് ചെയ്യുന്ന ആളുമായിട്ട് ഡീൽ ഉണ്ടാക്കുന്ന രീതി. ഈ രീതിയിലും ബിസിനസ് നടത്തുന്ന ധാരാളം ആളുകളുണ്ട്. ഇങ്ങനെ ഏതു മാർഗം തെരഞ്ഞെടുത്താലും മുന്നൊരുക്കങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തന പ്രോജക്ടുകൾ തയ്യാറാക്കുക. ഇതിലേതാണ് മികച്ച മാർഗ്ഗം എന്ന് നോക്കിയിട്ട് നിങ്ങൾ ഇൻവെസ്റ്ററെ തയ്യാറാക്കുക. ബിസിനസിൽ പലരും കബളിപ്പിക്കപ്പെട്ടത് കൊണ്ട് തന്നെ അതിന് വേണ്ടുന്ന മുന്നൊരുക്കങ്ങൾ നടത്തി വളരെ സത്യസന്ധമായ രീതിയിലായിരിക്കണം നിങ്ങൾ ഇൻവെസ്റ്ററെ പോയി കാണേണ്ടത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.