ഇനിയുള്ള വഴി ഒറ്റയ്ക്കു നടന്നു തീർക്കാമെന്ന് തീർത്തും അപ്രതീക്ഷിതമായ ഒരു നിമിഷത്തിലെടുത്ത തീരുമാനം ആവില്ല. പരസ്പരം ചേരാൻ കഴിയാത്ത പങ്കാളിയിൽ നിന്ന് അകന്നു ജീവിക്കാമെന്ന് ഏറെ നാളത്തെ ആലോചനയ്ക്കു ശേഷം ഉറപ്പിച്ചതാകാം. എങ്കിലും ഈ സമയത്ത് മുന്നിൽ തെളിയുന്ന ഏറ്റവും വലിയ ചോദ്യം കുട്ടികളെ എങ്ങനെ ഒറ്റയ്ക്കു വളർത്തുമെന്നതാണ്. ഫെയ്സ് ബുക്കും വാട്ട്സാപ്പും മിസ്ഡ് കോളുമൊക്കെ വലയൊരുക്കി കാത്തിരിക്കുന്ന കാലത്ത് ഒറ്റയ്ക്ക് കുട്ടികളെ വളർത്തിയെടുക്കേണ്ടി വരുന്നവർ ഒരുപാടു കാര്യങ്ങളിൽ ശ്രദ്ധയുളള വരാകണം. ഒറ്റയ്ക്കാവുമ്പോൾ തളരുകയല്ല, കുട്ടികൾക്കായി കൂടുതൽ സമർഥരും സ്നേഹമുള്ളവരും ആകുകയാണ് വേണ്ടത്.
- ഒറ്റ രക്ഷിതാവ് ആകേണ്ടി വന്നത് നികത്താനാകാത്ത നഷടമല്ല.കലുഷിതമായ കുടുംബങ്ങളിൽ കുട്ടികൾ വളരുന്നതിനെക്കാൾ നല്ലത്, ഒറ്റയ്ക്ക് കുട്ടികളെ നന്നായി വളർത്തിയെടുക്കുകയാണ്. മാതാപിതാക്കൾ തമ്മിൽ സ്നേഹവും സന്തോഷവും ബഹുമാനവും ഉണ്ടാകുകയാണ് കുട്ടികളുടെ വ്യക്തിത്വവികസനത്തിന് ആവശ്യം.വേർപരിയലോ പങ്കാളിയുടെ നഷ്ടമോ അനുഭവിക്കേണ്ടി വരുമ്പോൾ നഷ്ടദാമ്പത്യത്തെക്കുറിച്ച് ചിന്തിയ്ക്കാതെ കുട്ടികളെ അവരുടെ പരുക്കുകളേൽക്കാതെ വളർത്താൻ എങ്ങനെ കഴിയും എന്ന് ആലോചിക്കുക. ഒറ്റ രക്ഷിതാവ് വളർത്തിയ കുട്ടിക്ക് ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാവുമെന്നാന്നും ചിന്തിക്കേണ്ട. ഒറ്റ രക്ഷിതാവായാലും രണ്ടു പേർ ചേർന്നാണെങ്കിലും എങ്ങനെ കുട്ടിയെ വളർത്തുന്നു എന്നതിലാണ് കാര്യം.
- എത്രയൊക്കെ പൊരുത്തപ്പെടാനാവത്ത ആളാണെങ്കിലും പങ്കാളിയുടെ നഷ്ടം ചിലരെ വിഷാദത്തിലേക്കു നയിക്കാറുമുണ്ട്.കഴിഞ്ഞ കാലത്തിന്റെ ഉണങ്ങാത്ത മുറിവുകൾ മനസ്സിൽ നിന്ന് കഴുകിക്കളയണം.സുഹൃത്തുക്കളും പരിചയക്കാരുമായി പ്രശ്നങ്ങൾ പങ്കുവയ്ക്കുമ്പോൾ അവയുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമോ എന്ന ഭയം നിങ്ങളിൽ ഉണ്ടാവാം. അപ്പോൾ അവരെ പ്രീതിപ്പെടുത്തി നിർത്തേണ്ടി വന്നേക്കാം. ഈ മനോഭാവം മറ്റുള്ളവർ ചൂഷണം ചെയ്യാനും മതി.കൂട്ടുകാരോടും പറയുന്നതിനെക്കാൾ നല്ലത് മാനസ്സികാരോഗ്യ വിദഗ്ധരോടും പറയുകയാണ്.
- അച്ഛനമ്മമാരുടെ വേർപിരിയൽ നൽകിയ സമ്മർദവും കുട്ടികൾക്ക് ഉണ്ടാകും. സന്തോഷകരമായ ടെൻഷനില്ലാത്തഅന്തരീക്ഷമാണ് കുട്ടികൾക്ക് ചുറ്റും ഉണ്ടാവേണ്ടത്. കുട്ടികളെ നന്നായി വളർത്താനും സാഹചര്യങ്ങൾ നൽകിയ സമ്മർദത്തിൽ നിന്നും അവരെ വീണ്ടെടുക്കാനും അമ്മയുടെ മാനസ്സികാരോഗ്യം നല്ല നിലയിലായെ പറ്റൂ.
- എന്റെ കുട്ടി എന്നോടെല്ലാം പറയും, എന്നോട് സത്യമേ പറയൂ എന്ന മൂഢ വിശ്വാസവും നല്ലതല്ല. കുട്ടികളെ വേണ്ടയിടത്ത് സംശയിക്കുക തന്നെ വേണം. കൂട്ടുകാരുടെ വീട്ടിൽ പോയി കുട്ടി വൈകിയെത്തിയാൽ ഉടൻ സംശയത്തോടെ അവരെ കൂടുതൽ ചോദ്യം ചെയ്താൽ അവർ പിന്നീട് ഒന്നും തന്നെ പറഞ്ഞന്ന് വരില്ല. പകരം മറ്റൊരവസരത്തിൽ തികച്ചും സാധാരണ രീതിയിൽ അന്ന് മോൻ വീട്ടിൽ പോയില്ലേ? ആ കുട്ടീടെ പേരെന്താണ്? എന്ന മട്ടിൽ കാര്യങ്ങൾ ചോദിക്കാം. കുട്ടി കള്ളം പറയുന്നു എന്നു മനസ്സിലാക്കിയാൽ കൂടുതൽ ജാഗ്രതയോടെ കൈകര്യം ചെയ്യണം.
- പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടൻ ഒരിക്കലും ശ്രമിക്കരുത്. തെറ്റ് ക്ഷമിക്കാനും സഹിക്കാനും ഉള്ള മനസും നിങ്ങൾക്ക് ഉണ്ടാകണം. തെറ്റിപറ്റിപ്പോയ അവസ്ഥയിൽ ആണ് അവർക്ക് നിങ്ങളുടെ സ്നേഹം ഏറ്റവും വേണ്ടതെന്ന് മനസ്സിലാക്കുക.
- കംപ്യൂട്ടർ പൊതുവായി വയ്ക്കുക, ടിവി കാണാൻ നിശ്ചിത സമയംവേണം. കുട്ടിയെ ഒളിച്ച് നിങ്ങൾ മോശമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കരുത്. രഹസ്യമായ ബന്ധങ്ങൾ, അശ്ശീല ദൃശ്യങ്ങൾ ആസ്വദിക്കൽ എന്നിവയെല്ലാം കുട്ടിക്കൾ കണ്ടുപിടിച്ചുവെന്നു വരും. കുട്ടി ഉറങ്ങുകയാണെന്ന ധാരണയിൽ ഇത്തരം കാര്യങ്ങളൾ ചെയ്യുന്നവരുണ്ട്. കുട്ടികൾ ഉറക്കം നടിക്കുകയും കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്ന സ്വഭാവക്കാർ കുടിയാണെന്ന് അറിയുക.
- ദേഷ്യം വരുമ്പോൾ പിരിഞ്ഞു പോയ അച്ഛനുമായി താരതമ്യം ചെയ്ത് കുട്ടിയെ വഴക്കു പറയരുത്. അയാളുടെ കുട്ടിഅല്ലേ, ഇതല്ലേ ചെയ്യൂ എന്ന മട്ടിലുള്ള സംസാരം കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. ദേഷ്യത്തിൽ നിങ്ങൾ കുട്ടിയോട് മോശം വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആ തെറ്റ് കുട്ടിയോട് ഏറ്റു പറയുക. തെറ്റു പറ്റിയാൽ തിരുത്താൻ പറ്റും എന്ന ബോധം ഇതുണ്ടാക്കും.
- വീണ്ടും വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ അത് കുട്ടിയുടെ അംഗീകാരത്തോടെ മാത്രം ചെയ്യുക. വരാൻ പോകുന്ന വ്യക്തി കുട്ടിയെ ഉൾക്കൊള്ളാൻ കഴിയുന്ന ആളായിരിക്കണം. നിങ്ങളുടെ ജീവിതത്തിലെത്തിയ ആളെ കുട്ടി പിറ്റേന്ന് മുതൽ സ്വന്തം അച്ഛനെ പോലെ കരുതണം എന്ന് വാശിപിടിക്കരുത്. അവർ തമ്മിൽ നല്ല ബന്ധം ഉരുത്തിരിയാനുള്ള സമയം അനുവദിക്കുക.
- ഒറ്റ രക്ഷിതാവിന്റെ കുട്ടികൾക്ക് ചിലപ്പോൾ ഇരുവരുടെയും കൂടെ നിൽക്കേണ്ടതായി വരും. തിരികെയെത്തുന്ന കുട്ടിയോട് അയാൾ എന്നെക്കുറിച്ച് എന്തു പറഞ്ഞു? ഇവിടത്തെ കര്യങ്ങൾ വല്ലതും നീ പറഞ്ഞോ? എന്ന മട്ടിലുള്ള അന്വേഷണങ്ങൾ ഒഴിവാക്കുക.
- അമ്മയ്ക്ക് ഒറ്റയ്ക്ക് മക്കളെ സിനിമ കാണാൻ കൊണ്ടുപോകാനും ടൂർ പോകാനുമൊക്കെ സാധിക്കും. അൽപം പ്ലാനിങ് ഉണ്ടായാൽ മതി. മക്കൾക്കായി സ്പെഷൽ വിഭവങ്ങൾ ഉണ്ടാക്കാനും വസ്ത്രം സെലക്റ്റ് ചെയ്യാനുമൊക്കെ മനസുണ്ടാവുകയാണ് പ്രധാന കാര്യം.
- ഒറ്റയ്ക്കു വളർത്തുന്ന കുട്ടികളെ ചെറുപ്പത്തിൽ തന്നെ സ്വയംപര്യാപ്തത പരിശീലിപ്പിക്കാം. ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കണം. ഇത് അനാവശ്യ ചൂഷണങ്ങൾക്കു വഴിവയ്ക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

പൊതുസ്ഥലത്ത് കുട്ടികളെ ശകാരിക്കുന്നത് ഒഴിവാക്കുക - ഒരു പോസിറ്റീവ് പാരൻ്റിംഗ് സമീപനം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.