പല ബന്ധങ്ങളും തകരാനുള്ള പ്രധാന കാരണവും ഈ ദേഷ്യം തന്നെ. നിങ്ങൾ പങ്കാളിയുമായി ഇടയ്ക്കിടെ വഴക്കടിക്കാറുണ്ടോ? പെട്ടെന്ന് ഉണ്ടാകുന്ന കോപത്തിൽ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ? നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ജീവിത പങ്കാളിയോ ആരും ആയിക്കൊള്ളട്ടെ! തമ്മിൽ വഴക്കിടുമ്പോൾ ഉണ്ടാവുന്ന ദേഷ്യത്തിൽ നാം അവരെ കുറ്റപ്പെടുത്തുകയും വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുകയും ചെയ്യുന്നത് പതിവാണ്. പെട്ടെന്ന് ഉണ്ടാവുന്ന ദേഷ്യത്തെപ്രതി ആക്രോശിക്കുകയും കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിയുകയും ചെയ്യുന്നവരുമുണ്ട്. എന്നാൽ പിന്നീട് അതെല്ലാമോർത്ത് വിഷമിക്കുകയും, അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. നിങ്ങളും അത്തരത്തിൽ പെട്ടെന്ന് ദേഷ്യം വരാറുള്ള ഒരാളാണോ? എങ്കിൽ ഇതാ നിങ്ങളുടെ കോപത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില കൂൾ ടിപ്സ് ഇവിടെയുണ്ട്.
- ഓരോ വഴക്കുകളും, അത് നല്ലതോ ചീത്തയോ, ചെറുതോ വലുതോ എന്തും ആയിരിക്കട്ടെ നിങ്ങളുടെ പങ്കാളിയുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. പങ്കാളികൾ തമ്മിൽ വഴക്കും തർക്കവുമൊക്കെ ഉണ്ടാകുമ്പോൾ ഒരാൾ മറ്റൊരാളോട് ദേഷ്യപ്പെടുന്നതും ആക്രോശിക്കുന്നതുമെല്ലാം കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ എന്ന സത്യം മനസ്സിലാക്കുക.
- വഴക്കുകൾക്കിടയിൽ പങ്കാളികളിൽ ഒരാൾ തന്റെ കോപത്തെ ഉൾക്കൊണ്ടുകൊണ്ട് സ്വയം സംയമനം പാലിക്കാൻ തയ്യാറായാൽ അത് പ്രശ്നങ്ങളെ മികവുറ്റ രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കും.
- ദേഷ്യത്താൽ നിങ്ങളുടെ പങ്കാളിയോട് എന്തെങ്കിലും പറയുന്നതിനു മുമ്പായി, മൂന്ന് തവണ ദീർഘ ശ്വാസമെടുത്ത് നോക്കൂ. നിങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് തന്നെയായാലും അത് ഏറ്റവും താഴ്ന്ന സ്വരത്തിൽ മാത്രം പറയുക. ഒരിക്കലും ശബ്ദം ഉയർത്തി സംസാരിക്കരുത്. കാരണം ആവശ്യത്തിലധികം ഒച്ചപ്പാട് ഉണ്ടാക്കുന്നതും അലറുന്നതുമെല്ലാം എല്ലായ്പ്പോഴും അത് കേൾക്കുന്ന ആളിന് നമ്മളോട് ദേഷ്യമാണെന്ന തോന്നൽ ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നു.
- നിങ്ങളുടെ ദൗർബല്യങ്ങളെ കുറിച്ച് പങ്കാളിയെ അറിയിക്കുക. ഇത് ഉണ്ടാകാനുള്ള പ്രേരണകളെ ഒഴിവാക്കാൻ അവരോട് പറയുക. ഇതു വഴി നിങ്ങളുടെ കോപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാതിരിക്കാനും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് രമ്യമായ രീതിയിൽ പറഞ്ഞ് തീർക്കാനും വഴിയൊരുക്കും.
- കഴിയുമെങ്കിൽ ഒരു ഡയറി എഴുതുന്നത് ശീലമാക്കുക. ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടോ അല്ലെങ്കിൽ ഒരു തെറാപ്പിസ്റ്റിനോടോ കാര്യങ്ങൾ ചർച്ച ചെയ്യുക. നിങ്ങളുടെ പങ്കാളിയോട് ഇതേക്കുറിച്ച് തുറന്നു പറയുന്നത് കുറച്ചുകൂടി മികച്ച ഒരു തീരുമാനമായിരിക്കും. സാധാരണ ഗതിയിൽ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള എന്തെങ്കിലും പ്രശ്നങ്ങളെ ഓർമ്മ വരുമ്പോൾ നാമെല്ലാം പെട്ടെന്ന് തന്നെ പ്രകോപിതരാകാറുണ്ട്. അതിനാൽ തന്നെ എല്ലായ്പ്പോഴും നിങ്ങളുടെ മനസ്സ് ഒരു സ്ലേറ്റ് ഇടക്കിടക്ക് വൃത്തിയാക്കുന്നത് പോലെ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ഏറ്റവും പ്രധാനമാണ്.
- നിങ്ങളെ ഏറ്റവുമധികം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് എന്ന് ഓർമ്മിക്കാൻ ശ്രമിക്കുക. സ്നേഹിക്കുന്നവരെ നമുക്ക് ആർക്കെങ്കിലും വേദനിപ്പിക്കാൻ കഴിയുമോ? അതുകൊണ്ടു തന്നെ, നിങ്ങളുടെ പങ്കാളിയുമായുള്ള വഴക്കിനിടെ പെട്ടെന്നുള്ള നിങ്ങളുടെ കോപം ശമിപ്പിക്കാനായി അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ചാൽ മതി.
- നിങ്ങളുടെ പങ്കാളിയോട് നിങ്ങൾക്ക് വളരെ അധികം ദേഷ്യം തോന്നുമ്പോഴെല്ലാം, അവരോട് ആക്രോശിക്കുന്നതിനു പകരമായി ഒരു പടി മുന്നോട്ട് കടന്നു ചെന്ന് അവരെ ആലിംഗനം ചെയ്യുക.പ്രിയപ്പെട്ട ഒരാളെ കെട്ടിപ്പിടിക്കുന്നത് നിങ്ങളിൽ അവരോട് കൂടുതൽ സ്നേഹമുണ്ടാക്കുകയും നമ്മുടെ ശരീരത്തിൽ സന്തോഷകരമായ ഹോർമോണുകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നമ്മുടെ പിരിമുറുക്കം കുറച്ചു കൊണ്ട് ഞരമ്പുകളെ ശാന്തമാക്കാൻ സഹായിക്കുന്നു.
- ദേഷ്യം വരുന്നത് മാനുഷികവും സ്വാഭാവികവുമായ ഒന്നാണ്. എന്നാൽ അതിനെ സ്വയം നിയന്ത്രിച്ചു നിർത്താൻ കഴിയുന്നിടത്ത് ഒരാൾക്ക് പരസ്പര സ്നേഹവും സന്തോഷവുമൊക്കെ പകർന്നു നൽകാൻ കഴിയുന്നു.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സിലൂടെ ജീവിതവിജയം നേടാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.