- Trending Now:
ഏറെ ശല്യമുണ്ടാക്കുന്ന കാര്യമാണ് ബാത്ത്റൂമിലെ ദുർഗന്ധം. പ്രത്യേകിച്ച് അതിഥികൾ വീട്ടിലുള്ളപ്പോൾ.നിങ്ങളുടെ ബാത്ത്റൂമിലെ ദുർഗന്ധം അകറ്റാനും നല്ല അന്തരീക്ഷം ലഭിക്കാനും അടുക്കളയിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഉപയോഗപ്പെടുത്താം.
ബക്കറ്റിലെ വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് തറയും ടോയ്ലെറ്റ് ടാങ്കും ആഴ്ചയിൽ രണ്ട് തവണ വീതം കഴുകുക.
ബ്ലാക്ക് അല്ലെങ്കിൽ ആപ്പിൾ സിഡെർ വിനെഗർ ബാത്ത്റൂം ശുചീകരണത്തിന് ഉപയോഗിക്കാവുന്ന മികച്ച ഉത്പന്നമാണ്. ദുർഗന്ധം അകറ്റാനും അഴുക്ക് നീക്കം ചെയ്ത് തിളക്കം നല്കാനും ഇത് സഹായിക്കും.
ടോയ്ലെറ്റ് ടാങ്കും ബാത്ത്റൂമും വൃത്തിയാക്കാൻ സോപ്പ് വെള്ളം ഉപയോഗിക്കുക. സുഗന്ധമുള്ള സോപ്പ് ഇതിനായി ഉപയോഗിക്കാം.
ബാത്ത്റൂമിലെ ദുർഗന്ധം അകറ്റാൻ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാം. ടോയ്ലെറ്റ് സീറ്റ്, ബാത്ത്റൂമിലെ ടൈലുകൾ എന്നിവ ലാവെണ്ടർ ഓയിൽ ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിൻറെ ശക്തമായ ഗന്ധം ബാത്ത്റൂമിലെ ദുർഗന്ധം അകറ്റും.
കഴിക്കാൻ മാതമല്ല, ബാത്ത്റൂമിലെ ദുർഗന്ധത്തെ നേരിടാനും നാരങ്ങ മതി. ഇതിനായി കുറച്ച് നാരങ്ങ കഷ്ണങ്ങൾ നിങ്ങളുടെ ബാത്ത്റൂമിൽ വയ്ക്കുക. അല്ലെങ്കിൽ ഒരു പാത്രത്തിൽ നാരങ്ങാനീര് ജനാലയ്ക്കരികിൽ വയ്ക്കുക. ദുർഗന്ധം മാറും.
പുതിനയിലയും ഗ്രാമ്പൂവുമാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബാത്ത്റൂമിലെ ദുർഗന്ധം മാറാൻ പുതിനയിലയും ഗ്രാമ്പൂയും ചതച്ചെടുക്കുക. ശേഷം ഈ മിശ്രിതം ബാത്ത്റൂമിൽ വയ്ക്കുക.
ഓറഞ്ചിൻറെ തൊലികൾ കർപ്പൂരവുമായി മിക്സ് ചെയ്ത് ബാത്ത്റൂമിൻറെ ജനാലയുടെ സമീപം വയ്ക്കുക. ദുർഗന്ധം മാറാൻ ഇത് സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.