- Trending Now:
മെഴ്‌സിഡസിന്റെ ഉടമയുടെ വീട്ടില്‍ യുവാവ് ടൈല്‍സ് പണിക്കായി എത്തിയിരുന്നു. പണി പൂര്‍ത്തിയായക്കിയെങ്കിലും ഇയാള്‍ക്ക് മുതലാളി പണം മുഴുവന്‍ നല്‍കിയിരുന്നില്ല. ജോലി ചെയ്തതിന്റെ കൂലി മുഴുവന്‍ നല്‍കാത്ത മുതലാളിയുടെ ബെന്‍സ് കാര്‍ യുവാവ് കത്തിച്ചു. ഉത്തര്‍പ്രദേശ് നോയിഡയിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പെട്രോള്‍ ഒഴിച്ച ശേഷം കാറിന് തീയിട്ട യുവാവ് ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യവും സിസിടിവിയില്‍ വ്യക്തമാണ്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മെഴ്‌സിഡസിന്റെ ഉടമയുടെ വീട്ടില്‍ യുവാവ് ടൈല്‍സ് പണിക്കായി എത്തിയിരുന്നു. പണി പൂര്‍ത്തിയായക്കിയെങ്കിലും ഇയാള്‍ക്ക് മുതലാളി പണം മുഴുവന്‍ നല്‍കിയിരുന്നില്ല. കൂലിയുമായി ബന്ധപ്പെട്ട് ഒരുപാട് തവണ മുതലാളിയുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് യുവാവ് ബെന്‍സ് കാര്‍ കത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബൈക്കില്‍ എത്തിയ യുവാവ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നകയായിരുന്നു.
കാറില്‍ തീ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ ഇയാള്‍ ബൈക്കില്‍ കയറി സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.