Sections

വടക്കഞ്ചേരിയിലെ ശിവരാമ പാർക്ക് നവീകരണം - 99,50,000 രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി

Wednesday, Aug 28, 2024
Reported By Admin
Shiva Rama Park Vadakanchery Renovation Project

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ശിവരാമ പാർക്ക് നവീകരണത്തിനായി 99,50,000 രൂപയുടെ പദ്ധതിയ്ക്ക് സംസ്ഥാന ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 19 ഇനങ്ങളിൽ സമഗ്രമായ നവീകരണപരിപാടിയാണ് ഇതു വഴി നടപ്പാക്കാൻ പോകുന്നത്.

വടക്കഞ്ചേരിയുടെ സാംസ്ക്കാരികവും ടൂറിസം സംബന്ധിയുമായ പൂർണശേഷി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് സുപ്രധാന നവീകരണ പ്രവർത്തനം നടത്തുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിലെ പാർക്കിലുള്ള അപര്യാപ്തത പൂർണമായും പരിഹരിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

ചുറ്റുമതിൽ, ചുവർച്ചിത്രങ്ങൾ, മാളിക, ശുചിമുറികൾ, സുരക്ഷാ ക്യാമറകൾ, കലാ പ്രതിഷ്ഠാപനങ്ങൾ, വെളിച്ചസംവിധാനങ്ങൾ, ലാൻഡ് സ്കേപ്പിംഗ് തുടങ്ങി 19 വിഭാഗങ്ങളിലാണ് നവീകരണം നടത്തുന്നത്. ജല-വൈദ്യുത സംവിധാനങ്ങൾ പൂർണമായും നവീകരിക്കും.

അനുവദിച്ച തുകയുടെ പകുതി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും 25 ശതമാനം വീതം ടൂറിസം വകുപ്പും ഗ്രാമപഞ്ചായത്തുമാണ് വഹിക്കുന്നത്. പാർക്കിൻറെ നടത്തിപ്പും പരിപാലനവും ഗ്രാമപഞ്ചായത്തും ഡിടിപിസിയും സംയുക്തമായാണ് നടത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.