Sections

ഷീ സ്റ്റാർട്ട്സ് പരിശീലനം നൽകി

Wednesday, Jul 19, 2023
Reported By Admin
Kudumbashree

കോട്ടയം: കുടുംബശ്രീ കുടുംബാംഗങ്ങളുടെ സംരംഭക താത്പര്യം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭയിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും ഷീ സ്റ്റാർട്ട്സ് പരിശീലനം നൽകി. നഗരസഭാ ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ജോസിൻ ബിനോ നിർവഹിച്ചു. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ സാവിയോ കാവുകാട്ട് അധ്യക്ഷനായി. കുടുംബശ്രീ ബ്ലോക്ക് കോ- ഓർഡിനേറ്റർ പാർവതി പരമേശ്വരൻ വിഷയാവതരണം നടത്തി. നഗരസഭ വ്യവസായ വികസന ഓഫീസർ പി. ചന്ദ്രൻ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ആരോഗ്യ കാര്യ സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാജു തുരുത്തൻ, നഗരസഭാ അംഗങ്ങളായ ജോസ് ചീരാംകുഴി, ആർ. സന്ധ്യാ, മായാ രാഹുൽ, സിജി ടോണി, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.