- Trending Now:
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതാ സംരംഭ പദ്ധതി ഷീ മൂവിങ് റെസ്റ്റോറന്റുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു.
കാപ്പാട് വിനോദ സഞ്ചാര മേഖലയിലും പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും ഷീ മൂവിങ് റെസ്റ്റോറന്റ് സേവനം ലഭ്യമാകും. ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്നും ഏഴ് ലക്ഷം രൂപ ധനസഹായം നൽകിയാണ് രണ്ട് യൂണിറ്റുകൾ സജ്ജമാക്കിയത്. കുടുംബശ്രീ അംഗങ്ങളായ വനിതകളാണ് ഈ നൂതന സംരംഭം ഏറ്റെടുത്ത് നടത്തുന്നത്.
ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം... Read More
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹാരിസ്, സെക്രട്ടറി അനിൽ കുമാർ ടി, കുടുംബശ്രീ ചെയർ പേഴ്സൺ ആർ പി വത്സല, അസിസ്റ്റന്റ് സെക്രട്ടറി ഗോകുൽ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷരീഫ് മാസ്റ്റർ സ്വാഗതവും ആരോഗ്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയപേഴ്സൺ അതുല്യ ബൈജു നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.