Sections

ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് പൂർണ്ണമായും ഡിജിറ്റലാക്കാൻ ഷെയർഖാൻ - എൻഇഎസ്എൽ സഹകരണം

Thursday, Oct 05, 2023
Reported By Admin
Sharekhan

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ഷെയർഖാൻ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് പൂർണമായും ഡിജിറ്റൽവത്ക്കരിക്കുന്നതിന് നാഷണൽ ഇ-ഗവേണൻസ് സർവീസസു (എൻഇഎസ്എൽ) മായി സഹകരിക്കുന്നു. ഇതോടെ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്ന പ്രക്രിയ പൂർണമായും ഡിജിറ്റലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രോക്കറേജ് സ്ഥാപനമായി മാറും.

ഇതിലൂടെ നിലവിലുള്ള ഡിമാറ്റ് ഡെബിറ്റ്, പ്ലെഡ്ജ് ഇൻസ്ട്രക്ഷൻ (ഡിഡിപിഐ) രേഖകകളിൽ നേരിട്ട് ഒപ്പിടൽ, മുദ്രപ്പത്രവും പ്രിൻറ്ഔട്ടുകളും എടുക്കൽ തുടങ്ങിയ വിവിധ പ്രക്രിയകൾ ഒഴിവാകുന്നതിനാൽ ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കൾക്ക് സമയം ലാഭിക്കാൻ ഇത് പ്രയോജനപ്പെടും. ഇത് ഡിഡിപിഐ വിവരങ്ങൾ സൂക്ഷിക്കുന്ന സംവിധാനമായും പ്രവർത്തിക്കും. ഷെയർഖാൻറെ ഡിജിറ്റൽ പദ്ധതികൾ പാരിസ്ഥിതിക സുസ്ഥിരത ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ഇന്ത്യ ഗവൺമെൻറിൻറെ ഡിജിറ്റൽ ഇന്ത്യ പരിപാടിയ്ക്ക് പിന്തുണ നൽകുന്ന നീക്കം കൂടിയാണ്.

ഷെയർഖാൻറെ ഈ കടലാസ് രഹിത ഡീമാറ്റ് അക്കൗണ്ട് തുറക്കുന്ന പ്രക്രിയ മുദ്രപ്പത്രം ശേഖരിക്കൽ അടക്കമുള്ള കടലാസ് പ്രക്രിയകൾ പൂർണമായും ഒഴിവാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് എളുപ്പമാകുകയും, പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നതുകൂടിയാണെന്ന് ബിഎൻപി പാരിബാസ് ഷെയർഖാൻറെ സിഇഒ ജയ്ദീപ് അറോറ അഭിപ്രായപ്പെട്ടു.

എൻഇഎസ്എല്ലിൻറെ ഡിജിറ്റൽ ഡോക്യുമെൻറ് നിർവഹണ സംവിധാനം 24 മണിക്കൂറും ലഭ്യമാണെന്നും റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ബാങ്കുകളുടെ വായ്പ വിതരണ പ്രക്രിയയിൽ വലിയ മാറ്റം കൊണ്ടുവന്ന ഈ സംവിധാനം ഇപ്പോൾ സെബിയുടെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം ഉപയോഗിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും എൻഇഎസ്എൽ എംഡിയും സിഇഒയുമായ ദേബജ്യോതി റേ ചൗധരി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.