Sections

മൂന്ന് ദിവസത്തെ നിക്ഷേപകരുടെ നഷ്ട്ടം 11 ലക്ഷം കോടി

Wednesday, May 11, 2022
Reported By MANU KILIMANOOR

നിഫ്റ്റിയും സെന്‍സെക്‌സും നഷ്ടത്തോടെയാണ് ചൊവ്വാഴ്ചയും വ്യാപാരം അവസാനിപ്പിച്ചത്


തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി തകര്‍ച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകര്‍ക്കുണ്ടായത് വന്‍ നഷം ആര്‍.ബി.ഐയുടെ പലിശ കുറയ്ക്കാനുള്ള പെട്ടന്നുണ്ടായ  തീരുമാനത്തില്‍ വിപണി വന്‍ തകര്‍ച്ച നേരിടുകയായിരുന്നു.

നിഫ്റ്റിയും സെന്‍സെക്‌സും നഷ്ടത്തോടെയാണ് ചൊവ്വാഴ്ചയും വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 54,365 പോയിന്റിലും നിഫ്റ്റി 16,240 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച നാലാംപാദ ലാഭഫലങ്ങള്‍ എന്നിവയാണ് പ്രധാനമായും വിപണിയ സ്വാധീനിക്കുന്നത്.

മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപകരുടെ 114 കോടിയാണ് നഷ്ടപ്പെട്ടത്. ബി.എസ്.ഇയുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 248.3 ലക്ഷം കോടിയായി ഇടിഞ്ഞു.

കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, എന്‍ജിനി, സണ്‍ ഫാര്‍മ, ഹിന്‍ഡാക്കി എന്‍.ടി.പി.സി. ജെ.എസ്.ഡബ്ല്യു എന്നീ കമ്പനികളാണ് കനത്ത നഷ്ടം നേരിട്ടത് എച്ച്.എല്‍, എയര്‍ ഏഷ്യന്‍ പെയിന്റ്, അള്‍ട്രാടെ സിമന്റ്, മാരുതി, ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് എന്നിവക്ക് നേട്ടമുണ്ടായി.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.