- Trending Now:
ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ ഉയര്‍ന്ന പണപ്പെരുപ്പം റിപ്പോര്‍ട്ട് ചെയ്തതും പോളിസി നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങിയതിനെയും തുടര്‍ന്ന് സമ്പത്വ്യവസ്ഥയുടെ സ്തംഭനാവസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാക്കി.വെള്ളിയാഴ്ച്ച രാവിലെ യുഎസ് സ്റ്റോക്കുകളില്‍ ഉണ്ടായ 3 ശതമാനം ഇടിവ് ഡി-സ്ട്രീറ്റ് നിക്ഷേപകര്‍ക്ക് നഷ്ട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട് .
വ്യാഴാഴ്ച, ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2023-ല്‍ യുകെ സമ്പദ്വ്യവസ്ഥ ചുരുങ്ങുമെന്നും 10 ശതമാനത്തിലധികം പണപ്പെരുപ്പം പ്രവചിക്കുമെന്നും മുന്നറിയിപ്പ് നല്‍കി, കാരണം അവിടെയും പലിശ നിരക്ക് ക്വാര്‍ട്ടര്‍ ബേസിസ് പോയിന്റായി വര്‍ദ്ധിപ്പിച്ചു.
ഒരു ദിവസം മുമ്പ്, യുഎസ് ഫെഡറല്‍ പോളിസി വര്‍ദ്ധിപ്പിച്ചിരുന്നു.ഒരു ദിവസം മുമ്പ്, യുഎസ് ഫെഡ് പോളിസി നിരക്ക് 50 ബേസിസ് പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു, ഇത് 22 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണ്, മാര്‍ച്ച് പാദത്തില്‍ യുഎസ് ജിഡിപി 1.4 ശതമാനം ചുരുങ്ങി. ഇന്ത്യയിലും റിസര്‍വ് ബാങ്ക് പണ കരുതല്‍ അനുപാതം വര്‍ധിപ്പിച്ചതിനൊപ്പം പോളിസി നിരക്കില്‍ 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു.
രാവിലെ 9.20ന് ബിഎസ്ഇ സെന്‍സെക്സ് 879.28 പോയിന്റ് അഥവാ 1.58 ശതമാനം താഴ്ന്ന് 54,822.95 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50 272.90 പോയിന്റ് അഥവാ 1.64 ശതമാനം ഇടിഞ്ഞ് 16,409.75 ലാണ് വ്യാപാരം നടക്കുന്നത്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2.5 ശതമാനം വരെ ഇടിഞ്ഞു.
സെന്‍സെക്സ് ഓഹരി ബജാജ് ഫിന്‍സെര്‍വ് 3.32 ശതമാനം ഇടിഞ്ഞ് 13,667.45 രൂപയിലെത്തി. ബജാജ് ഫിനാന്‍സ് 2.76 ശതമാനം ഇടിഞ്ഞ് 13,745 രൂപയായി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുക്കി, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ 2.7 ശതമാനം വരെ ഇടിഞ്ഞു.
ടൈറ്റന്‍ കമ്പനി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, നെസ്ലെ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ എന്നിവ രണ്ട് ശതമാനം വരെ ഇടിഞ്ഞു. സെന്‍സെക്സിലെ 30 ഓഹരികളും നഷ്ടത്തിലായിരുന്നു.റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ പവര്‍, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഗ്രിന്‍ഡ്വെല്‍ നോര്‍ട്ടണ്‍, എസ്സിഐ, ബജാജ് കണ്‍സ്യൂമര്‍ കെയര്‍ തുടങ്ങിയ കമ്പനികള്‍ മാര്‍ച്ച് പാദ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.