Sections

അവസാന നിമിഷം താഴേക്ക് ; അപ്രതീക്ഷിത കുലുക്കത്തിൽ ഓഹരി വിപണി

Wednesday, Apr 20, 2022
Reported By Admin
Share market

അതേസമയം മികച്ച നിലയിൽ വ്യാപാരം തുടർന്ന് വന്ന ഇന്ത്യൻ വിപണി ഇന്നലെ അവസാന മണിക്കൂറിലെ യുദ്ധ വാർത്തകളിൽ തുടർച്ചയായ അഞ്ചാം ദിനവും തകർന്നടിഞ്ഞു.

 

ഇന്നലെ അമേരിക്കൻ വിപണി നേടിയ അപ്രതീക്ഷിത മുന്നേറ്റം ഏഷ്യൻ വിപണികളെ സ്വാധീനിച്ചിട്ടില്ല.കഴിഞ്ഞ ദിവസം വിപണി സമയത്തിന് ശേഷം വന്ന നെറ്റ് ഫ്ലിക്സിന്റെ മോശം റിസൾട്ട് ഇന്ന് അമേരിക്കൻ വിപണിക്ക് ക്ഷീണമായേക്കാം.

അതേസമയം മികച്ച നിലയിൽ വ്യാപാരം തുടർന്ന് വന്ന ഇന്ത്യൻ വിപണി ഇന്നലെ അവസാന മണിക്കൂറിലെ യുദ്ധ വാർത്തകളിൽ തുടർച്ചയായ അഞ്ചാം ദിനവും തകർന്നടിഞ്ഞു. തിങ്കളാഴ്ച തകർച്ചയോടെ തുടങ്ങിയ വിപണി ഇന്നലെ തകർച്ചയോടെ അവസാനിപ്പിച്ചപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും ആത്മ വിശ്വാസവും നഷ്ടമായി. ഇരു ദിവസങ്ങളിലും വിദേശ ഫണ്ടുകൾ 6000 കോടിയിലധികം രൂപയുടെ വിൽപ്പനയാണ് നടത്തിയത്. 16820 പോയിന്റിലേക്ക് വീണ ശേഷം 16958 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16770 പോയിന്റിലും, 16600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 

ബാങ്കിങ്, ഫിനാൻസ്, ഫാർമ, എനർജി സെക്ടറുകള്‍ മുന്നേറ്റം നേടിയേക്കാം. റിലയൻസ് മുന്നേറ്റം തുടർന്നേക്കാവുന്നത് ഇന്ത്യൻ വിപണിക്ക് അടിത്തറ നൽകുമെന്ന പ്രതീക്ഷയിലാണ് വിപണി. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മഹിന്ദ്ര, സിപ്ല , ലുപിൻ, ഫൈസർ, എൽ&ടി, കോൾ ഇന്ത്യ, വേദാന്ത, ഗെയിൽ, ഭാരത് ഡൈനാമിക്സ്, എച്എഎൽ, ബിഇഎൽ, ടിസിഎസ്, മൈൻഡ് ട്രീ, ജൂബിലന്റ് ഫുഡ്, ടാറ്റ പവർ, സിൻജീൻ, ചമ്പൽ ഫെർട്ടിലൈസർ, ശ്രീ റാം ട്രാൻസ്‌പോർട്ട്, പോളി ക്യാബ്‌സ്, ഇൻസെക്ടിസൈഡ്സ്, മഹിന്ദ്ര ലൈഫ് സ്പേസ് മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ഇന്നലെ ഒരു ശതമാനം വീണ് 36342 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ സപ്പോർട്ട് 35800 പോയിന്റിലാണ്. 37000 പോയിന്റ് കടന്നാൽ പിന്നെ ബാങ്ക് നിഫ്റ്റി 38000 പോയിന്റിലേക്ക് മുന്നേറിയേക്കും.

യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ ലോക സാമ്പത്തിക രംഗം നേരിടുന്ന തിരിച്ചടികളുടെ അടിസ്ഥാനത്തിൽ ലോക സമ്പദ് ഘടന വളർച്ച ശോഷണം നേരിടുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. മുൻപ് 9.5%ൽ നിന്നും 9 ശതമാനത്തിലേക്ക് കുറച്ച ഇന്ത്യൻ ജിഡിപി വളർച്ച സാധ്യത വീണ്ടും 8.2 ശതമാനത്തിലേക്ക് കുറയുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.