- Trending Now:
രാജ്യത്തിന്റെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും ശബരിമലപ്രസാദം ഓണ്‍ലൈനായി ബുക്കുചെയ്യാം. പരമാവധി ഏഴുദിവസത്തിനുള്ളില്‍ സ്പീഡ് പോസ്റ്റില്‍ പ്രസാദം വീട്ടിലെത്തും. ഓണ്‍ലൈന്‍ പ്രസാദവിതരണത്തിന് മൂന്ന് കിറ്റാണ് ഉള്ളത്; 520 രൂപ കിറ്റില്‍ ഒരു അരവണയും 960 രൂപ കിറ്റില്‍ നാല് അരവണയും 1760 രൂപ കിറ്റില്‍ 10 അരവണയും ഉണ്ടാകും.
എല്ലാ കിറ്റിലും നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി എന്നിവയും പ്രത്യേകം പായ്ക്കുചെയ്യും. സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഒ., 689713 എന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍നിന്നാണ് പ്രസാദം അയയ്ക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.