നിങ്ങൾ ഒരു വസ്തു വിൽക്കാൻ ഇട്ടിട്ടുണ്ട് അത് പക്ഷേ പെട്ടെന്ന് കച്ചവടം ആകുന്നില്ല ഇങ്ങനെയുള്ള സിറ്റ്വുവേഷനിൽ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചാണ് അല്ലെങ്കിൽ വസ്തു വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.
നിങ്ങൾ ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി വസ്തു വിൽക്കാൻ തയ്യാറാകുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- വസ്തുവിന്റെ മാർക്കറ്റ് വില വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമാണ് വസ്തു വിൽക്കേണ്ടത്. റിയൽ എസ്റ്റേറ്റ് ബ്രോക്കർ മാരോ ചില നാട്ടുകാരോ ഇല്ലെങ്കിൽ നിങ്ങളോട് അസൂയ ഉള്ളവരോ വിലകുറച്ചു കാണിക്കാൻ വേണ്ടി പരിശ്രമിക്കാറുണ്ട്. അതിനെ സമർത്ഥമായി നേരിടുവാനുള്ള കഴിവ് നിങ്ങൾക്കുണ്ടാവണം.
- വില്പനയ്ക്ക് വച്ചിരിക്കുന്ന വസ്തുവിന്റെ ലീഗൽ വശങ്ങൾ കറക്റ്റ് ആയിരിക്കണം. വസ്തുവിന്റെ പേരിൽ എന്തെങ്കിലും ബാധ്യതകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി ചെയ്തിട്ട് വേണം വസ്തു വിൽക്കാൻ. വസ്തുവിൽ എന്തെങ്കിലും ബാധ്യതയുണ്ടെങ്കിൽ അത് വാങ്ങാൻ വരുന്നവരോട് വ്യക്തമായി സത്യസന്ധമായും പറയാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്.
- നിരവധി ബ്രോക്കർമാരെ ഇതിനു വേണ്ടി ജോലി എടുത്തിട്ടായിരിക്കും നിങ്ങളുടെ അടുത്തേക്ക് കസ്റ്റമറിനെ കൊണ്ടുവരിക. നിയമപരമായ ബ്രോക്കർ ഫീസ് രണ്ട് ശതമാനമാണ് ആ രൂപ അവർക്ക് കൊടുക്കുവാൻ നിങ്ങൾ ബാധ്യസ്ഥരാണ് അത് കൊടുക്കുക തന്നെ ചെയ്യണം. അവരെ പറ്റിച്ച് ഒരിക്കലും വസ്തു വിൽക്കാൻ വേണ്ടി ശ്രമിക്കരുത്. പക്ഷേ ചില ബ്രോക്കർമാർ ഉണ്ട് ഇടനിലക്കാരായി നിന്ന് വസ്തു വിൽക്കുന്ന സമയത്ത് ഇതിന്റെ ഒരു ബ്രോക്കറായി ഞാനും കൂടി ഉണ്ടായിരുന്നു എന്ന് പറഞ്ഞു വരുന്ന ബ്രോക്കർമാർ, അവരെ പാടെ അവഗണിക്കുന്നതിൽ തെറ്റില്ല. എന്നോട് നേരിട്ട് വന്ന ബ്രോക്കറിന് മാത്രമാണ് രണ്ട് ശതമാനം കമ്മീഷൻ ബാക്കി നിങ്ങൾ തമ്മിൽ ആയിക്കോളു എന്നും പറഞ്ഞ് ആ ബ്രോക്കറെ ഒഴിവാക്കുന്നതിൽ തെറ്റില്ല.
- ഒരു ബ്രോക്കറോട് മാത്രം സഹകരിക്കാതെ നിരവധി ബ്രോക്കർമാരുമായി സഹകരിക്കുക. നിയമപരമായി പ്രവർത്തിക്കുന്ന നിങ്ങളുടെ നാട്ടിലുള്ള ബ്രോക്കർമാരുടെ അടുത്താണ് പോകേണ്ടത്. നിലവാരമുള്ള ബ്രോക്കർമാരുടെ അടുത്തു പോയാൽ അവർ നിങ്ങളെ സഹായിക്കും. അവരുടെ സപ്പോർട്ട് തേടുന്നതിൽ തെറ്റില്ല.
- വസ്തു വിൽക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയ വളരെ സഹായകരമാണ്. ഫേസ്ബുക്ക് വഴി പോസ്റ്റുകൾ ഇട്ടുകൊണ്ട് അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് സൈറ്റുകളിൽ പരസ്യം ചെയ്തുകൊണ്ട് നിങ്ങളുടെ സ്ഥല വില്പന നടത്താവുന്നതാണ്.
- ലോക്കൽ മാധ്യമങ്ങളിൽ പരസ്യം ചെയ്യുമ്പോൾ നിലവാരമുള്ള രീതിയിൽ ചെയ്യാൻ ശ്രമിക്കണം. ഇന്ന് പല സ്ഥലങ്ങളിലും വസ്തു വിൽക്കാനുണ്ട് എന്ന് പറഞ്ഞ് പോസ്റ്ററുകൾ കാണാറുണ്ട്. ഇത്തരത്തിലുള്ള വസ്തുക്കൾക്ക് ഒരു ശ്രദ്ധ കിട്ടാൻ സാധ്യത കുറവാണ്.മറ്റുള്ള ആൾക്കാരെ കഴിയുന്നത്ര രീതിയിൽ ശ്രദ്ധ വരുന്ന സ്ഥലങ്ങളിൽ പരസ്യപ്പെടുത്തുന്നതിന് വേണ്ടി നല്ല സ്ഥലങ്ങൾ നോക്കി വസ്തു വില്പനയ്ക്ക് ഉണ്ട് എന്ന പോസ്റ്ററുകൾ ലൊക്കേഷനുകളും കോൺടാക്ട് നമ്പറും കൊടുത്തുകൊണ്ട് വയ്ക്കാവുന്നതാണ്.
- വസ്തു പോസ്റ്ററുകൾ കണ്ടുകൊണ്ട് വാങ്ങാൻ വരുന്നവർ യഥാർത്ഥ ആളുകൾ ആണോ എന്ന് നോക്കുക.ചിലർ വന്ന് പോരുവില വച്ചു പോകാറുണ്ട് പിന്നീട് അവരെ വിളിച്ചാൽ പോലും കിട്ടാറില്ല. ഇങ്ങനെ വരുന്ന കസ്റ്റമേഴ്സ് അഡ്രസ്സ് കറക്റ്റ് ആണോ യഥാർത്ഥ കസ്റ്റമർ ആണോ എന്ന് എല്ലാം നോക്കിയതിനുശേഷം ആണ് വില വിവരങ്ങൾ പറയേണ്ടത്. ഫോണിൽ വിളിച്ച് വില എത്രയാണ് വസ്തുവിന്റെ ഡീറ്റെയിലുകൾ ചോദിച്ചാൽ പറയേണ്ട കാര്യമില്ല. വിളിച്ചയാളിനെ കുറിച്ച് കറക്റ്റായി എല്ലാം അറിഞ്ഞതിനുശേഷം മാത്രം വില നിലവാരങ്ങളെ കുറിച്ച് പറഞ്ഞാൽ മതിയാകും. ഇത് ഫോൺ വഴി ചെയ്യാതെ കഴിയുന്നത്ര ഡയറക്റ്റ് ചെയ്യാൻ വേണ്ടി ശ്രമിക്കുക.
- നിയമപ്രകാരമാണ് ഒരു വസ്തു വിൽക്കേണ്ടത് നിയമങ്ങൾ പാലിച്ചുകൊണ്ടാണ് വസ്തു വിൽക്കേണ്ടത് നിയമവിരുദ്ധമായ വസ്തുവിൽപ്പന ഭാവിയിൽ നിങ്ങളെ കുഴപ്പങ്ങളിലേക്ക് കൊണ്ടെത്തിക്കാം. ഇന്ത്യൻ പൗരൻ എന്ന നിലയിൽ നിയമത്തെ അനുസരിക്കാൻ ബാധ്യസ്ഥരാണ് എന്നുള്ള കാര്യം വസ്തു വില്പനയിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഇത്രയും കാര്യങ്ങൾ ഒരു വസ്തുവിൽക്കാൻ തയ്യാറെടുക്കുന്ന സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
വസ്തു വാങ്ങുന്നതിന്റെ ഭാഗമായി അഡ്വാൻസ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.