- Trending Now:
കൊച്ചി: തങ്ങൾ ഓൺലൈനായി വാങ്ങുന്ന സാധനങ്ങൾ അധിക പാക്കിങ് ഇല്ലാതെ ലഭിക്കുന്നതാണു താൽപര്യമെന്ന് ഇന്ത്യയിൽ ഇങ്ങനെ വാങ്ങുന്ന പത്തിൽ ഏഴു പേരും (69 ശതമാനം) അഭിപ്രായപ്പെടുന്നു. തുണികൾ, ഡിറ്റർജെൻറ്, സ്റ്റേഷനറി തുടങ്ങിയവ അവയുടെ ഒറിജിനൽ പാക്കിങ് കൊണ്ടു തന്നെ മികച്ചതാണെന്ന് ഇതു സംബന്ധിച്ച സർവേയിൽ ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു. അതേ സമയം വ്യക്തിഗത ഇനങ്ങളും വിലയേറിയ ചില ഇനങ്ങളും പാക്കിങ് ചെയ്താവണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
2021 മുതൽ ആമസോൺ ഇന്ത്യയിലെ ഉപഭോക്താക്കൾക്കുള്ള ഡെലിവറികളിൽ അധിക പാക്കിങ് കുറച്ചു കൊണ്ടു വരികയാണ്. ഇത് 83 ശതമാനമായി ഉയർത്തിയിട്ടുമുണ്ട്. പാക്കിങ് സാമഗ്രികളുടെ ഉപയോഗം കുറക്കുന്നതിനാണ് തങ്ങൾ അധിക പാക്കിങ് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നതെന്ന് സർവേയിൽ പങ്കെടുത്തവരിൽ 55 ശതമാനം പേർ ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ 2015 മുതൽ ആമസോൺ പാക്കിങ് സാമഗ്രികളുടെ ഭാരം ശരാശരി 41 ശതമാനം കുറക്കുകയും രണ്ടു ദശലക്ഷം ടണ്ണോളം പാക്കിങ് സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളെപ്പോലെ തന്നെ തങ്ങളുടെ ഉപഭോക്താക്കളും പാക്കിങ് സാമഗ്രികൾ കുറക്കുന്നതിനെ കുറിച്ചു ശ്രദ്ധാലുക്കളാണെന്ന് ആമസോൺ ഇന്ത്യ ഓപറേഷൻസ് വൈസ് പ്രസിഡൻറ് അഭിനവ് സിങ് പറഞ്ഞു. സാധ്യമായ എല്ലായിടങ്ങളിലും പാക്കിങ് സാമഗ്രികൾ ഒഴിവാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സുരക്ഷിതമായി അയക്കാൻ സാധ്യമായ രീതിയിലെ പാക്കിങ് രൂപകൽപന ചെയ്യാൻ തങ്ങൾ ഉൽപാദകരുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.