- Trending Now:
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) ജൂണ്‍ 27 ന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍ തുക പുതുക്കുക, ദേശീയ പെന്‍ഷന്‍ പദ്ധതി ഒഴിവാക്കുക, എല്ലാ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങളുമായിട്ടാണ് യുഎഫ്ബി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിലവില്‍ എല്ലാ ബാങ്ക് ജീവനക്കാര്‍ക്കും പഴയ പെന്‍ഷന്‍ പദ്ധതിയാണെന്ന് യുഎഫ്ബിയു യോഗത്തിന് ശേഷം എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു. കൂടാതെ പൊതു മേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ആഴ്ച്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.യൂണിയനുകളുടെ ഈ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരും ബാങ്ക് മാനേജ്മെന്റും ഉചിതമായ തരത്തില്‍ നിലപാടെടുത്തില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ഏഴ് ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കുമെന്നാണ് യൂണിയനുകളുടെ അവകാശവാദം.ജൂണ്‍ 25-26 ദിവസങ്ങളില്‍ വാരാന്ത്യമായതിനാല്‍ ബാങ്ക് അവധിയാണ്. ഇതു കൂടാതെ 27 തിങ്കള്‍ പണിമുടക്ക് കൂടി വരുന്നതോടെ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.