- Trending Now:
സെയിൽസ് പ്രോസസിങ്ങിലെ 7 ഗോൾഡൻ സ്റ്റെപ്പുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. സെയിൽസ് നടത്തുന്നതിന് വേണ്ടി ഏഴ് പ്രോസസ് പറയുന്നുണ്ട്. ഇതിനെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. സെയിൽസ്മാന്റെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം എന്ന് പറയുന്നത് സെയിൽസ് ക്ലോസിംഗ് ആണ്. അതിലേക്ക് നയിക്കുന്ന 7 ഗോൾഡൻ സ്റ്റെപ്പിനെ കുറിച്ച് നോക്കാം.
ലീഡ് ജനറേഷന് വേണ്ടിയിട്ടാണ് മാർക്കറ്റിംഗ് നടത്തുന്നത്. അതിനുവേണ്ടി നിരവധി മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഓൺലൈൻ ക്യാമ്പയിനിംഗ് (സെർച്ച് എൻജിൻ, സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ), ഓഫ് ലൈൻ ക്യാമ്പയിൻ, അങ്ങനെ നിരവധി മാർഗങ്ങളുണ്ട്. ഇതിനെക്കുറിച്ച് നമ്മൾ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. ലീഡ് ജനറേഷനിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് നമ്മുടെ പ്രോഡക്റ്റിനെ കുറിച്ച് ജനങ്ങളെ അറിയിക്കുകയെന്നത്. നമ്മുടെ പ്രോഡക്ടിനെ കുറിച്ച് അവയർനസ് കൊടുത്ത് അങ്ങനെ കസ്റ്റമേഴ്സ് വരുന്നതിനെയാണ് ലീഡ് ജനറേഷൻ എന്ന് പറയുന്നത്.
ലീഡ് ജനറേഷനിൽ കൂടി വന്ന പ്രോസ്പെക്ടീവ് കസ്റ്റമർ നമ്മുടെ പ്രോഡക്റ്റ് വാങ്ങിക്കുന്നതിന് ക്വാളിഫൈഡാണോ എന്ന് നോക്കണം. അതിനുള്ള സൂത്രവാക്യം നേരത്തെ ചർച്ച ചെയ്തിട്ടുള്ള മാൻഡ് ആണ്. വരുന്ന കസ്റ്റമറിന് മണി, അതോറിറ്റി, നീഡ്, ടൈം എന്നിവയുണ്ടോ എന്ന് കണ്ടെത്തണം.
അടുത്ത് നോക്കേണ്ടത് ഇങ്ങനെ വരുന്ന കസ്റ്റമേഴ്സിനോട് എങ്ങനെയാണ് അപ്പ്രോച്ച് ചെയ്യേണ്ടത് എന്നതാണ്. ചില കസ്റ്റമേഴ്സ് ഫോൺ വഴിയായിരിക്കാം ബന്ധപ്പെടുന്നത്, ചിലർ നേരിട്ടാകാം, ചിലർ ഈമെയിൽ വഴിയോ വെബ്സൈറ്റ് വഴിയോ ആയിരിക്കാം. ഇങ്ങനെ വരുന്ന കസ്റ്റമേഴ്സിന് നമ്മൾ ചിലപ്പോൾ ഡെമോ ചെയ്തു കാണിക്കേണ്ടിവരും, ഇല്ലെങ്കിൽ ഫ്രീ സാമ്പിൾ കൊടുക്കേണ്ടിവരും, വെബിനാർ നടത്തേണ്ടി വരും ഇങ്ങനെയുള്ള കാര്യങ്ങൾക്കായി നമ്മൾ തയ്യാറായിരിക്കണം.
നമ്മുടെ പ്രോഡക്റ്റിനെ കുറിച്ച് കസ്റ്റമേഴ്സുമായി സംസാരിക്കണം. അതിനെയാണ് പ്രസന്റേഷൻ എന്ന് ഉദ്ദേശിക്കുന്നത്. ഡെമോ കഴിഞ്ഞതിനുശേഷം നമ്മൾ ചെയ്യേണ്ടതാണ് പ്രസന്റേഷൻ. പ്രസന്റേഷനിൽ ഏറ്റവും എളുപ്പമുള്ള മെത്തേഡ് ആണ് ഫാബ് (F A B)നമ്മുടെ പ്രോഡക്റ്റിന്റെ ഫീചർ, അഡ്വാന്റ്റേജ്, ബെനിഫിറ്റ് എന്നിവ കസ്റ്റമറുമായി സംസാരിക്കുന്നത് നമ്മുടെ പ്രോഡക്റ്റ് വാങ്ങിക്കുന്നതിന് അവരെ പ്രേരിപ്പിക്കും.
ആ പ്രോഡക്റ്റിനെ ലാസ്റ്റ് ക്ലോസിങ്ങിലേക്ക് എത്തിക്കുന്ന പ്രോസസ്സിനെയാണ് നെഗോസിയേഷൻ എന്ന് പറയുന്നത്. നമ്മൾ പ്രോഡക്റ്റിനെക്കുറിച്ച് പറയുക, അതിന്റെ സർവീസിനെക്കുറിച്ച് പറയുക, പെയ്മെന്റ് ഡീറ്റെയിൽസ് കൊടുക്കുക, അതിന്റെ ഡെലിവറി ടൈം കസ്റ്റമറെ അറിയിക്കുക, ഈ കാര്യങ്ങളാണ് നെഗോസിയേഷൻ അകത്ത് വരുന്നത്. പ്രോഡക്റ്റിന്റെ വിലയെക്കുറിച്ച് സംസാരിക്കുന്നതും ഇതിലാണ് വരുന്നത്. പ്രോഡക്റ്റിന്റെ സെയിൽസിന്റെ കാര്യത്തെക്കുറിച്ച് പറയുമ്പോൾ വിൻവിൻ സിറ്റുവേഷൻ ആയിരിക്കണം. അതായത് ഈ പ്രോഡക്റ്റ് വാങ്ങുമ്പോൾ കസ്റ്റമറിനും നമുക്കും ഒരുപോലെ നേട്ടം ഉണ്ടാകുന്നതാകണം. ആ തരത്തിൽ നെഗോസിയേഷനിൽ കൊണ്ടെത്തിക്കണം.
സെയിൽസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോസസിംഗ് ആണ് പ്രോഡക്റ്റ് ക്ലോസിംഗ്. പ്രോഡക്റ്റിന്റെ ബില്ലടിച്ചു കൊടുത്ത് പെയ്മെന്റ് വാങ്ങി സാധനം എത്തിക്കുന്നതിനെയാണ് ക്ലോസിങ് എന്ന് പറയുന്നത്.
സെയിൽസിൽ പ്രധാനമായും ക്ലോസിങ് വരെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത് പക്ഷേ ഈ ഫോളോ അപ്പിന് വളരെ പ്രാധാന്യമുണ്ട്. പ്രോഡക്റ്റ് എടുത്ത് കസ്റ്റമർ പോയതിനുശേഷം ആ പ്രോഡക്റ്റിനെ കുറിച്ചുള്ള ഗുണനിലവാര വിവരങ്ങളും, കസ്റ്റമർ സർവീസിനെ കുറിച്ചും റിവ്യൂ നമുക്ക് കസ്റ്റമറി നോട് ചോദിക്കാം. വർഷത്തിലൊരിക്കൽ ഈ ഫോളോ അപ്പ് ചെയ്താൽ പുതിയ ലീഡുകൾ കിട്ടാൻ സാധ്യതയുണ്ട്.
ഈ ഏഴ് ഗോൾഡൻ സ്റ്റെപ്സാണ് ഒരു പ്രോഡക്റ്റ് ക്ലോസിങ്ങിൽ എത്തിക്കാൻ സെയിൽസ്മാനെ സഹായിക്കുന്നത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.