Sections

100% മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡായ സെന്‍സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ഒരു നിര പുറത്തിറക്കി

Thursday, Sep 22, 2022
Reported By MANU KILIMANOOR

ഉത്സവ സീസണിന് മുന്നോടിയായി 11 ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു


ആമസോണില്‍ മാത്രമാണ് ആരംഭത്തില്‍ ഉല്‍പ്പന്നങ്ങള്‍  ലഭ്യമാകു.2022 സെപ്റ്റംബര്‍ 23 മുതല്‍ ആമസോണില്‍ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍  ലഭ്യമാകും. മൊബൈല്‍, സ്മാര്‍ട്ട് വാച്ച്, വെയറബിള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വ്യവസായത്തില്‍ ഒരു ദശാബ്ദത്തിലേറെയുള്ള പരിചയസമ്പത്തുള്ള ജൈന ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് സെന്‍സ് പ്രവര്‍ത്തിക്കുന്നത്.ഇന്ത്യന്‍ മില്ലേനിയലുകളുടെയും GenZ ഉപഭോക്താക്കളുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാന്‍ ലക്ഷ്യമിടുന്ന സെന്‍സിന്റെ ഉല്‍പ്പന്ന നിര മികച്ച ഉപഭോക്തൃ അനുഭവത്തിനായി ഈ മേഖലയിലെ ട്രേഡ്മാര്‍ക്കുള്ള ചില സാങ്കേതികവിദ്യകള്‍ ആദ്യമായി അവതരിപ്പിക്കുന്നു. ഈ TM സാങ്കേതികവിദ്യകളില്‍ IIC' (ഇന്റലിജന്റ് ഇന്‍ കണക്റ്റ്) ഉപഭോക്താക്കള്‍ ലിഡ് തുറക്കുമ്പോള്‍ തന്നെ അവരുടെ ഇയര്‍ ബഡുകള്‍ തടസ്സമില്ലാതെ പെയര്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരു സവിശേഷത ഉള്ളതാണ്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, മാഗ്‌നറ്റിക് ഇയര്‍ബഡുകളിലൂടെ നെക്ക് ബാന്‍ഡുകള്‍ ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യാനും വിച്ഛേദിക്കാനും കഴിയും. കൂടാതെ, SVVC' (സ്മാര്‍ട്ട് വോയ്‌സ് കണക്റ്റ്) തിരഞ്ഞെടുത്ത TWS ലെയും നെക്ക് ബാന്‍ഡുകളിലെയും ലേറ്റന്‍സി വലിയ തോതില്‍ കുറയ്ക്കുകയും ഓഡിയോ/വീഡിയോ തടസ്സമില്ലാത്ത സിങ്കില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.മൂന്നാമത്തെ സാങ്കേതികവിദ്യയെ AFAP TM (ആസ് ഫാസ്റ്റ് ആസ് പോസിബിള്‍) എന്ന് വിളിക്കുന്നു, ഇത് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഉപകരണത്തിനെ പൂര്‍ണ്ണ ശേഷിയിലേക്ക് വീണ്ടും ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ദ്രുത ചാര്‍ജ് സൗകര്യം വാഗ്ദാനം ചെയ്യുന്നു.

ഇത് തിരഞ്ഞെടുത്ത ടിഡബ്ല്യുഎസിലും സെന്‍സ് പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴിലുള്ള നെക്ക് ബാന്‍ഡുകളിലും ലഭ്യമാണ്.അതോടൊപ്പം, അമോലെഡ് ഡിസ്‌പ്ലേ, ബിടി കോളിംഗ്, ഓര്‍ബിറ്റര്‍ മുതലായ ഏറ്റവും പുതിയ സാങ്കേതികവിദ്യകളോടെയാണ് സ്മാര്‍ട്ട് വാച്ച് പോര്‍ട്ട്‌ഫോളിയോ വരുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.