- Trending Now:
പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമായ മാര്‍ഗ്ഗമാണ്.മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തെക്കാള്‍ പലിശ ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം.ബാങ്കുകളില്‍ അഞ്ച് മുതല്‍ 6 ശതമാനം വരെ പലിശ നല്‍കുമ്പോള്‍ പോസ്റ്റ് ഓഫീസില്‍ 7 ശതമാനം വരെയാണ് പലിശ.പോസ്റ്റ് ഓഫീസില്‍ നിക്ഷേപം ആരംഭിച്ചാല്‍ അവര്‍ക്ക് പോസ്റ്റ് ഓഫീസ് റിട്ടേണും നല്‍കും..
മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.4 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്.സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം പദ്ധതി അനുസരിച്ച് നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓരോ ഗഡുക്കളായി പണം ലഭിക്കും.വെറും 10,000 രൂപ നിക്ഷേപിച്ചാല്‍ 185 രൂപ ക്വാര്‍ട്ടറില്‍ ലഭിക്കും.അതായത് 5 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 9.250 രൂപ ലഭിക്കും.പ്രതിവര്‍ഷം 50,000 രൂപ വരെ പലിശയിനത്തില്‍ ലഭിച്ചാലും അതിന് നികുതി അടയ്‌ക്കേണ്ടി വരില്ല.ഇതിന് മുകളിലുള്ള പലിശയിനത്തില്‍ മാത്രമേ നികുതി ഈടാക്കുകയുള്ളു. മുതിര്‍ന്ന പൗരന്മാര്‍ക്ക് തുക കൈപ്പറ്റുന്നതിനായി പോസ്റ്റ് ഓഫീസ് കയറിയിറങ്ങേണ്ടതില്ല എന്നതാണ് പ്രധാന ഗുണം.പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.