- Trending Now:
ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തിൽ 'കയർ വ്യവസായം നേരിടുന്ന പ്രതിസന്ധികളും പരിഹാര മാർഗങ്ങളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മഹാദേവികാട് ധന്യ ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാർ കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ ഉദ്ഘാടനം ചെയ്തു.
കയർഫെഡ് ഡയറക്ടർ ബോർഡ് അംഗം കെ.എൻ. തമ്പി അധ്യക്ഷനായി. കയർ ക്ഷേമനിധി ബോർഡ് അംഗം കെ. കരുണാകരൻ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, ജില്ല പഞ്ചായത്തംഗം എ. ശോഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാഭായ്, അശ്വതി തുളസി, കാർത്തികപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അമ്പിളി, കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി. അബിൻഷ, പ്രോജക്ട് തല കയർ വ്യവസായ ബന്ധസമിതി അംഗം വടക്കടം സുകുമാരൻ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. കായംകുളം കയർ പ്രോജക്ട് ഓഫീസർ ആർ. റഹുമത്ത്, അസിസ്റ്റന്റ് രജിസ്ട്രാർ വി. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.