Sections

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരമേഖല - വികസന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

Tuesday, May 23, 2023
Reported By Admin
dairy farmer

ലാഭകരമായ പശുവളർത്തലിന് കർഷകരെ പ്രാപ്തരാക്കാൻ ക്ഷീരവകുപ്പ്


എന്റെ കേരളം പ്രദർശന വിപണനമേളയിൽ ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരമേഖല - വികസന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. പോഷക സമ്പുഷ്ടമായ സമൂഹത്തിന്റെ നിലനിൽപ്പിന് ക്ഷീരമേഖലയുടെ വികസനം അനിവാര്യമാണെന്ന് അവർ പറഞ്ഞു.

പത്തനാപുരം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ വിഷയാവതരണം നടത്തി. പശു വളർത്തലിന്റെ സമഗ്രതലങ്ങളും സെമിനാറിൽ ചർച്ച ചെയ്തു. ക്ഷീരകൃഷിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കൽ, ക്ഷേമനിധിയിലേക്ക് അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ച് സെമിനാർ വ്യക്തമാക്കി.

[5791]

ക്ഷീരകർഷകരുടെ ക്ഷേമത്തിനായി സർക്കാർ ആസൂത്രണം ചെയ്ത പദ്ധതികളെക്കുറിച്ചും കർഷകർക്ക് വിശദീകരിച്ചു. ഡയറി എക്സ്റ്റൻഷൻ ഓഫീസർ എ അനീഷാ, മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഷൈൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.