- Trending Now:
സ്വാർത്ഥതയും സെൽഫ് ലവ് തമ്മിലുള്ള വ്യത്യാസം എന്താണ് എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകാറുണ്ട്. എല്ലാവരും പറയുന്ന ഒന്നാണ് സെൽഫ് ലവ് അല്ലെങ്കിൽ തന്നെ തന്നെ സ്നേഹിക്കുന്ന സ്വഭാവമുണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ വിജയമുണ്ടാകും എന്നുള്ളത്. എന്നാൽ സെൽഫ് ലവ് സ്വാർത്ഥതയാണോ അത് തമ്മിൽ വ്യത്യാസം ഉണ്ടോ എന്നുള്ള ചർച്ചകൾ വ്യാപകമായി നടക്കുന്നുണ്ട്.
പ്രത്യക്ഷത്തിൽ നോക്കുമ്പോൾ സെൽഫ് ലവ് എന്ന് പറയുന്നത് തന്നെ കുറിച്ചുള്ള ഒരു ആത്മവിശ്വാസവും ബഹുമാനവുമാണ് സെൽഫ് ലവ് എന്ന് പറയുന്നത്. സ്വാർത്ഥത എന്ന് പറഞ്ഞാൽ തന്റെ വിജയത്തിന് വേണ്ടി മറ്റുള്ളവരെ ബഹുമാനിക്കാതിരിക്കുന്നതാണ് സ്വാർത്ഥത. തന്നെക്കുറിച്ച് ആത്മവിശ്വാസമുള്ള ഒരു വ്യക്തി മറ്റുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ടെങ്കിൽ അത് സെൽഫ് ലവ് എന്ന് പറയാം. താൻ മാത്രം ജയിക്കണമെന്നും മറ്റുള്ളവരുടെ വിഷമമോ ബുദ്ധിമുട്ടുകളോ ശ്രദ്ധിക്കാതെ അവനവന്റെ സുഖവും സന്തോഷവും മാത്രം നോക്കി ജീവിക്കുന്ന ഒരു അവസ്ഥയാണ് സ്വാർത്ഥത എന്ന് പറയുന്നത്. ഇതാണ് ഇവ തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം.
സെൽഫ് ലവ് ഒരു വ്യക്തിക്ക് വളരെ അത്യാവശ്യമാണ് പലരും സെൽഫ് ലവ് ഇല്ലാതെ വിഷമിക്കുന്നവരാണ്. താൻ പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ചുപോയി, സർക്കാർ ശരിയല്ല, എന്റെ ബന്ധുക്കൾ ശരിയല്ല,വളരെ മോശപ്പെട്ട ഒരു സമൂഹത്തിലാണ് താൻ ജീവിക്കുന്നത്, ഈ ലോകത്ത് മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നില്ല, ഇങ്ങനെ നെഗറ്റീവ് ചിന്തിച്ച് നടക്കുന്ന ആളുകൾ സെൽഫ് ലവ് ഇല്ലാത്തവരാണ്. എന്നാൽ എല്ലാം ഉണ്ട് ഈ മാറ്റങ്ങൾ വരുത്തേണ്ടത് സ്വയമാണ് എന്ന് ചിന്തിക്കുന്ന അല്ലെങ്കിൽ ഇത് പരിഹരിച്ചു മുന്നോട്ടു പോകുവാൻ വേണ്ടി പരിശ്രമിക്കുന്ന അവസ്ഥയാണ് സെൽഫ് ലവ് എന്ന് പറയുന്നത്.
സെൽഫ് ലവ് ആസ്പദമാക്കി വളരെ മനോഹരമായ ഒരു വാക്യം ബൈബിളിൽ ഉണ്ട് 'തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക'. യേശുദേവന്റെ ഈ വാക്യം കേൾക്കുമ്പോൾ ഓർമ്മ വരുന്നത് മറ്റുള്ളവരെ അല്ലെങ്കിൽ അയൽക്കാരനെ സ്നേഹിക്കുക എന്നുള്ളതാണ്, അതിൽ തന്നെ പോലെ എന്നൊരു വാക്ക് കൂടിയുണ്ട്. ആദ്യം സ്നേഹിക്കേണ്ടത് നിങ്ങൾ നിങ്ങളെ തന്നെയാണ് അതുപോലെ തന്നെ നിങ്ങൾ മറ്റുള്ളവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. ആദ്യം നിങ്ങളുടെ കാര്യം ചെയ്തതിനുശേഷം ആണ് മറ്റുള്ളവരുടെ കാര്യം ചെയ്യാൻ ഇറങ്ങേണ്ടത്. പലപ്പോഴും തന്നെപ്പോലെ എന്നുള്ള വാക്ക് പലരും മറന്നുപോകുന്നു. സ്വയം സഹായിക്കാതെ സ്നേഹിക്കാതെയും മറ്റുള്ളവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നത് നല്ല കാര്യമല്ല. സഹായിക്കേണ്ടതും സഹാനുഭൂതി കാണിക്കേണ്ടത് ഉയർത്തേണ്ടതും സ്വയം ആണ്. ഈ ലോകത്ത് തനിക്കുവേണ്ടി ജീവിക്കുക എന്ന് പറയുന്നത് തന്റെ കഴിവുകൾ മനസ്സിലാക്കി അത് ഉയർത്താൻ വേണ്ടി ശ്രമിക്കുക.
എല്ലാവർക്കും കഴിവുകൾ ഉണ്ട് ആ കഴിവുകൾ സ്വയം മനസ്സിലാക്കി അതിനെ ഉയർത്തുവാനും അതിനു വേണ്ടി പ്രവർത്തിക്കുവാനും വേണ്ടി ശ്രമിക്കുക. മറ്റൊരാളുടെ കഴിവ് കണ്ടിട്ട് ഇത് തനിക്കില്ലല്ലോ എന്ന് ആലോചിച്ചു ദുഃഖിക്കേണ്ട കാര്യമില്ല. ഓരോരുത്തരും വ്യത്യസ്തരാണ് നിങ്ങളുടെ കഴിവുകളെ മനസ്സിലാക്കി അല്ലെങ്കിൽ പ്രത്യേകതകൾ മനസ്സിലാക്കി അവയെ ഉയർത്തുവാൻ വേണ്ടിയുള്ള ശ്രമമാണ് നിങ്ങളിൽ നിന്നുണ്ടാകേണ്ടത്. മറ്റുള്ളവരെ നോക്കി അവരുടെ ഗുണങ്ങളും സ്വഭാവങ്ങളും നോക്കി നിങ്ങളിലേക്ക് പകർത്താൻ ശ്രമിക്കുന്നത് ശരിയല്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.