പല കഴിവുള്ള ആളുകൾക്കും സെൽഫ് ലവ് ഇല്ലാത്തതുകൊണ്ട് ജീവിതത്തിൽ മുന്നോട്ടു വരാൻ കഴിയാതെ പോകുന്നുണ്ട്. ആത്മസ്നേഹം കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട് ജനിച്ച ചുറ്റുപാട് കുഞ്ഞിലെ തന്നെ നെഗറ്റീവ് കാര്യങ്ങൾ കേട്ട് വളരുന്നത് രക്ഷകർത്താക്കൾ നിങ്ങൾ ശരിയല്ല നിനക്ക് കഴിവില്ല നീ ആള് ശരിയല്ല ബാക്കി കുട്ടികളെപ്പോലുള്ള കഴിവ് നിനക്കില്ല എന്നീ കാരണങ്ങൾ പറയുന്നത് നിരന്തരം കേട്ട് വളരുന്ന കുട്ടികൾക്ക് ആത്മസ്നേഹം കുറയുകയും താൻ മോശപ്പെട്ട ആളാണ് എന്ന തോന്നൽ ഉണ്ടാവുകയും ചെയ്യും. ഞാനൊരു തോൽവിയാണെന്ന് ലോകത്തിലെ ഏറ്റവും മോശപ്പെട്ട ആളാണെന്ന് സ്വയം കരുതി അവരുട ആ കഴിവുകളെ ഉപയോഗിക്കാതെ തുരുമ്പെടുത്തുപോകുന്ന ഒരവസ്ഥയാണ് ഉള്ളത്. നിങ്ങൾക്ക് നിങ്ങളോട് സ്നേഹവും കരുണയും ഇല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങളെ അല്ലെങ്കിൽ ലക്ഷങ്ങളെ യാഥാർത്ഥ്യമാക്കുവാൻ കഴിയുകയില്ല. പലരും അവരുടെ ലക്ഷ്യങ്ങൾ പൂർത്തിയാകാത്തതിന്റെ പ്രധാനപ്പെട്ട കാരണം സെൽഫ് ലവ് ഇല്ലായ്മയാണ്. നിങ്ങളുടെ സന്തോഷങ്ങളെയും കഴിവുകളെയും വിലമതിക്കുകയും അതോടൊപ്പം നിങ്ങളുടെ വിജയങ്ങളിൽ അഭിമാനം കൊള്ളുകയും നിങ്ങളുടെ വിജയങ്ങളെ ആസ്വദിക്കുകയും മറ്റുള്ളവരോട് കാണിക്കുന്ന കനിവ് നിങ്ങൾ നിങ്ങളോട് തന്നെ കാണിക്കുന്നതിനെയാണ് ഒരു തരത്തിൽ സെൽഫ് ലവ് എന്ന് പറയുന്നത്. ഓരോ വ്യക്തികളും അവരുടെ സാഹചര്യങ്ങൾ അനുസരിച്ച് അതിനെ മാറ്റി ചിന്തിക്കുകയും മുന്നോട്ടു പോകാൻ ശ്രമിക്കുകയും ചെയ്യണം. ഇത് നാലു പ്രധാനപ്പെട്ട കാര്യങ്ങളിലൂടെ പൂർത്തീകരിക്കുവാൻ സാധിക്കും.
- ഓരോ തീരുമാനങ്ങളും പൂർണ്ണ മനസ്സാന്നിധ്യത്തോടു കൂടി തീരുമാനമെടുക്കാവു. അതായത് നിങ്ങൾ ഭാരം കുറയ്ക്കുവാൻ തീരുമാനിച്ചു പക്ഷേ പൊതുവേ എല്ലാവർക്കും പറ്റുന്ന കാര്യമാണ് രണ്ടു മൂന്നു ദിവസം ഡയറ്റ് ഒക്കെ നോക്കുകയും പിന്നീട് മറ്റുള്ളവർ നല്ല ആഹാരം കഴിക്കുന്നത് കാണുമ്പോൾ അത് കഴിക്കുവാനുള്ള ത്വര ഉണ്ടാവുകയും പിന്നീട് കഴിക്കുകയും ചെയ്യും. ഇതിന്റെ പ്രധാനപ്പെട്ട കാരണം പൂർണ്ണ മനസോടുകൂടിയല്ല തീരുമാനം എടുത്തത് എന്നതാണ് . പൂർണ്ണ മനസ്സോടുകൂടി ചെയ്യുകയാണെങ്കിൽ ആ ഡയറ്റ് പരിപൂർണ്ണതയിൽ എത്തിക്കുവാൻ നിങ്ങൾക്ക് സാധിക്കും. ഇതിനു വേണ്ടുന്ന മനസ്സാന്നിധ്യം സാഹചര്യം നിങ്ങൾ സ്വയം ഉണ്ടാക്കണം. കൂടുതൽ ഭക്ഷണം കഴിക്കുന്ന സുഹൃത്തുക്കളെ ഒഴിവാക്കുക, അമിതമായി ഭക്ഷണം മാറ്റിവയ്ക്കുക, ഭാരം കുറയ്ക്കുക എന്നത് തന്റെ ആവശ്യമാണ് അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി സ്വയം തിരിച്ചറിഞ്ഞു ചെയ്യുക.
- വർത്തമാന കാലഘട്ടത്തെ ബഹുമാനിക്കുക. നിങ്ങളുടെ ആവശ്യങ്ങൾ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കാം. ഒരു ദിവസം എല്ലാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും എന്ന് ആത്മവിശ്വാസത്തോടെ ഉണരുന്ന നിങ്ങൾ മറ്റൊരു ദിവസം നഷ്ടബോധത്തോടെ നിസ്സഹായതയുടെയും ആയിരിക്കും ദിവസമാരംഭിക്കുക.
- ചില ആളുകൾ ഇന്നലത്തെ പ്രശ്നങ്ങൾ കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കാത്തവർ ആയിരിക്കാം. പാസ്റ്റിൽ കഴിഞ്ഞ കാര്യങ്ങൾ വർത്തമാനകാലത്ത് എങ്ങനെ ഭംഗിയാക്കാം എന്ന കാര്യത്തെ കുറിച്ചാണ് ചിന്തിക്കേണ്ടത്. പല ആളുകളും നേരെമറിച്ച് ഇന്നലെ സംഭവിച്ച കാര്യങ്ങളിൽ ദുഃഖിച്ചിരിക്കുന്നവരാണ്. ഇന്ന് എന്ത് ചെയ്യാൻ കഴിയും എന്ന കാര്യങ്ങൾ കൂടുതൽ ഫോക്കസ് ചെയ്യുക. ഇപ്പോൾ നിങ്ങൾ ഏത് മേഖലയിലാണോ പ്രവർത്തിക്കുന്നത് അതിൽ പരമാവധി നിങ്ങളുടെ കഴിവ് ഉപയോഗിക്കുക. പലപ്പോഴും നിങ്ങൾ അതിൽ പരമാവധി കഴിവ് കൊടുക്കാറില്ല പലപ്പോഴും ഒരു ഉഴപ്പിലേക്കോ അല്ലെങ്കിൽ മാറ്റിവയ്ക്കുന്നതിലേക്കോ ആണ് പൊതുവേ പോകുന്നത്. പകരം ഈ സമയം പൂർണ്ണമായും എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ചിന്തിക്കുക.
- നിങ്ങളുടെ ഭാവി നിങ്ങൾ അംഗീകരിക്കുകയും അതിന് അനുയോജ്യമായ കാര്യങ്ങൾ ചെയ്യുക. നിങ്ങളുടെ ഭാവിയ്ക്ക് അനുയോജ്യമായ കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കുക. വെറുതെ സമയം കളയുകയാണ് ചെയ്യുന്നത് ഏതൊരു കാര്യം ചെയ്യുമ്പോഴും ഭാവിയിൽ അതുകൊണ്ട് നിങ്ങൾക്ക് ഗുണം ഉണ്ട് എന്നത് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഉദാഹരണമായി നിങ്ങൾ ഒരു പുസ്തകം വായിക്കുന്നു പുസ്തകം വായിക്കാൻ എടുക്കുമ്പോൾ ടിവിയിൽ ഒരു കോമിക്ക് പരിപാടി അല്ലെങ്കിൽ നല്ല മറ്റൊരു പരിപാടി നടക്കുന്നു അത് കണ്ടതുകൊണ്ട് നിങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല എന്നാൽ പുസ്തകം വായിക്കുന്നത് കൊണ്ട് ഭാവിയിൽ നിങ്ങൾക്ക് അറിവുണ്ടാകും. അതുകൊണ്ടുതന്നെ തീർച്ചയായും നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് ഭാവിയിൽ നിങ്ങൾക്ക് ഗുണമുള്ള കാര്യങ്ങളാണ്. വർത്തമാനകാലത്തെ ഭാവിയെയും സുരക്ഷിതമാക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്. ഇതിനെയാണ് ആത്മ സ്നേഹം അല്ലെങ്കിൽ സെൽഫ് ലവ് എന്ന് പറയുന്നത്. അങ്ങനെ സ്വയം സെൽഫ് ലവ് ഉള്ള ഒരാളായി മാറാൻ നിങ്ങൾക്ക് കഴിയട്ടെ.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
മോട്ടിവേഷൻ: സ്വയം മാറ്റത്തിനും വിജയത്തിനും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.