- Trending Now:
വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ സഹായം. കൊവിഡ് ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണമടഞ്ഞ കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ പദ്ധതിയാണ് 'സ്മൈൽ കേരള'. ജീവിതം പ്രതിസന്ധിയിലായ സ്ത്രീകളെ ചെറുകിട, ഇടത്തരം, നാനോ ഗാർഹിക സംരംഭങ്ങൾ ആരംഭിച്ച് ഉപജീവനമാർഗം കണ്ടെത്താൻ സഹായിക്കുന്നതാണ് പദ്ധതി. 20 ശതമാനം സബ്സിഡിയോടെ പദ്ധതിക്ക് കീഴിൽ വായ്പ ലഭിക്കും .
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ കോർപ്പറേഷന്റെയും പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെയും ധനസഹായം ലഭ്യമാക്കിക്കൊണ്ടാണ് കേരള സംസ്ഥാന വനിതാ വികസന കമ്മീഷൻ മുഖാന്തിരം സ്വയം തൊഴിൽ വായ്പാ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപയുടെ വായ്പ അനുവദിക്കും. വായ്പ തുകയുടെ 20 ശതമാനമോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെയോ ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്സിഡിയായി ലഭിക്കും. വായ്പയുടെ വാർഷിക പലിശനിരക്ക് ആറ് ശതമാനമാണ്.
നിബന്ധനകൾ
വനിതകളായ ആശ്രിതർക്കാണ് വായ്പ ലഭിക്കുക.
കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ കവിയരുത്.
അപേക്ഷക കേരളത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
കൊവിഡ് ബാധിച്ച് മരണമടഞ്ഞ കുടുംബനാഥൻ അല്ലെങ്കിൽ കുടുംബനാഥ 18നും 60നും വയസിനിടയിൽ പ്രായമുള്ളയാളായിരിക്കണം.
മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം. (മുനിസിപ്പാലിറ്റി അല്ലെങ്കിൽ സിവിൽ രജിസ്ട്രേഷൻ വകുപ്പ് രജിസ്ട്രാർ നൽകുന്ന മരണ സർട്ടിഫിക്കറ്റ്, മരണ സമയത്ത് ആശുപത്രി അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റ് അസല്ലെങ്കിൽ ശ്മശാന അധികൃതർ നൽകുന്ന രസീത് എന്നിവ ഹാജരാക്കാം.)
തിരിച്ചടവ് കാലാവധി അഞ്ച് വർഷം വരെയാണ്.
ഒരു വർഷമായിരിക്കും മോറട്ടോറിയം കാലാവധി.
എങ്ങനെ അപേക്ഷ നൽകും?
പദ്ധതി രൂപരേഖ, കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മരണസർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, തുടങ്ങാൻപോകുന്ന സംരംഭത്തെക്കുറിച്ച് വെള്ളക്കടലാസിൽ തയ്യാറാക്കിയ രൂപരേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കാം.
അപേക്ഷ നൽകിക്കടിഞ്ഞാൽ രേഖകളുടെ പരിശോധനയ്ക്കുശേഷം അപേക്ഷകയുമായി കൂടിക്കാഴ്ചയുണ്ടാകും. അർഹതബോധ്യപ്പെട്ടാൽ ലോൺ അനുവദിക്കും. ( 'സ്മൈൽ കേരള' സ്വയംതൊഴിൽ വായ്പാ പദ്ധതിക്ക് കീഴിൽ സഹായത്തിനായി സർക്കാർ ഓരോ വർഷവും അപേക്ഷകൾ ക്ഷണിക്കും. 202 ജൂലൈയിലും 2022 മാർച്ചിലും സർക്കാർ അപേക്ഷകൾ ക്ഷണിച്ചിരുന്നു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.