Sections

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

Friday, Aug 06, 2021
Reported By Admin
loan

തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി വായ്പ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.orgഎന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖലാ ഓഫീസില്‍ നേരിട്ടോ, മേഖലാമാനേജര്‍, ടി സി 15/1942(2) ഗണപതികോവിലിനു സമീപം, വഴുതക്കാട്, തൈക്കാട്പി.ഒ എന്ന മേല്‍ വിലാസത്തിലോ അയക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328257, 9496015006 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.