- Trending Now:
, വിവിധ തരം പച്ചക്കറി കൊണ്ടാട്ടങ്ങൾ, അച്ചാറുകൾ ഉൾപ്പടെ വിപണിയിൽ എത്തിച്ചിരുന്നു
ആലത്തൂരിൽ സംഘടിപ്പിച്ച വിത്തുത്സവത്തിന് സമാപനം. നെൽവിത്തുകളും പച്ചക്കറി വിത്തുകളും പരിചയപ്പെടുത്തിയ 2 ദിവസത്തെ മേളയിൽ കർഷകർ നേടിയത് 1 ലക്ഷം രൂപയുടെ വരുമാനം. ചെടികൾ, വിത്തുകൾ, പൂച്ചെടികൾ, ഫലവൃക്ഷ തൈകൾ വഴി 35,000 രൂപയും, മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് 20,000 രൂപയും, വളം, ബയോ കൺട്രോൾ ഏജന്റ്സ്, കുമ്മായം എന്നിവയ്ക്ക് 10,000 രൂപയും, അട്ടപ്പാടി മില്ലറ്റ് ഉത്പന്നങ്ങൾക്ക് 4000 രൂപയും, കുത്തരി, വിവിധ അരി ഉത്പന്നങ്ങൾ, സ്‌ക്വാഷുകൾ തുടങ്ങിയവയ്ക്ക് 35,000 രൂപയോളവുമാണ് വരുമാനം ലഭിച്ചത്.
നിറ ഇക്കോഷോപ്പിന്റെ മാമ്പഴം, പഴം, പപ്പായ, പച്ചക്കറികൾ, ചീര, മഞ്ഞൾ, ചക്ക, മഞ്ഞൾ പൊടി, വിവിധ തരം അച്ചാറുകൾ, നവര അരി, രാഗിപ്പൊടി, തേൻ, കവട പുല്ല്, കാവടി, ശർക്കര, കമ്പ്, കൂവരക്, ഇന്തുപ്പ്, വെളിച്ചെണ്ണ, ഭക്ഷ്യ ഉത്പന്നങ്ങൾ, എല്ല് പൊടി, വേപ്പിൻ പിണ്ണാക്ക്, വളം തുടങ്ങിയ വിൽപനയ്ക്ക് ഒരുക്കിയിരുന്നു.
എരിമയൂർ പുള്ളോട് കുടുംബശ്രീ സംരംഭമായ തുളസി ഫുഡ് പ്രൊഡക്ട്സ് വടകം അരി, മുളക് കൊണ്ടാട്ടം, വിവിധ തരം പച്ചക്കറി കൊണ്ടാട്ടങ്ങൾ, അച്ചാറുകൾ ഉൾപ്പടെ വിപണിയിൽ എത്തിച്ചിരുന്നു. മേളയുടെ ഭാഗമായി നടന്ന കാർഷിക സെമിനാർ പി.പി സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബോധി സെന്ററിൽ നടന്ന ചടങ്ങിൽ ജൈവ കർഷകരെ ആദരിക്കുകയും ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. ലക്ഷ്മീദേവി മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന ജൈവ കർഷകരായ നാരായണൻ എമ്പ്രാന്തിരി കൂടല്ലൂർ, ആർ.എൻ ശങ്കരൻ, യുവ ജൈവകർഷകനായ സ്വരൂപ് കുന്നമ്പുള്ളി എന്നിവർ തങ്ങളുടെ അനുഭവം പങ്കുവെച്ചു.
'ജൈവകൃഷിയും ഭക്ഷ്യ സുരക്ഷയും ആഗോള വീക്ഷണത്തിൽ' എന്ന വിഷയത്തിൽ തണൽ ഡയറക്ടർ എസ്. ഉഷ, 'മണ്ണാണ് ജീവൻ' എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല കോളേജ് ഓഫ് ഫോറസ്ട്രി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ വിജയൻ, 'ജൈവിക കീടരോഗ നിയന്ത്രണം' വിഷയത്തിൽ കേരള കാർഷിക സർവകലാശാല, ജൈവീക കീട നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്മിത രവി എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. മേരി വിജയ, ആലത്തൂർ കൃഷി ഓഫിസർ എം.വി രശ്മി, തരൂർ കൃഷി ഓഫീസർ റാണി ഉണ്ണിത്താൻ, കാവശ്ശേരി കൃഷി ഓഫിസർ വി. വരുൺ, എരിമയൂർ കൃഷി ഓഫീസർ ബിൻസി എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നാടൻ കലാമേളയും വിത്തുത്സവത്തിൽ അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.