- Trending Now:
ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ സ്മാര്‍ട്ട് സ് (SMARTs) പദ്ധതിയുടെ ഭാഗമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്കായി മലയാളത്തില്‍ ഓഹരി വിപണി സംബന്ധമായ10 വ്യത്യസ്ത വിഷയങ്ങളില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. 2021 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 7:00 മണിക്ക് ആണ് ക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
സെബിയുടെ നിക്ഷേപ ബോധവത്കരണ വിഭാഗം നടത്തുന്ന ക്ലാസുകളായതിനാല്‍ യാതൊരു ഫീസും നല്‍കാതെ സൗജന്യമായി ക്ലാസില്‍ പങ്കെടുക്കാവുന്നതാണ്.സെബി അംഗീകൃത പരിശീലകനായ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. ക്ലാസുകളുടെ വിഷയങ്ങള്‍ താഴെ പറയുന്നവയാണ്.
സൗജന്യ അവബോധന ക്ലാസുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് 9847436385 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശമയച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.