- Trending Now:
കൊച്ചി: രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് (സിഡിഎസ്എൽ) മൂലധന വിപണിയിൽ നിക്ഷേപകരുടെ പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്ന വിവിധ ഭാഷകളിലുള്ള അവബോധ നീക്കങ്ങൾക്ക് തുടക്കം കുറിച്ചു. സിഡിഎസ്എൽ രജത ജൂബിലി ചടങ്ങിൽ വെച്ച് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് ഇവയുടെ അവതരണം നിർവഹിച്ചു.
നിക്ഷേപകരുടെ സ്റ്റേറ്റ്മെൻറ് അടക്കമുള്ളവ 23 ഇന്ത്യൻ ഭാഷകളിൽ ലഭിക്കുന്ന ആപ് കാ സിഎഎസ് ആപ് കി സുബാനി നീക്കവും സിഡിഎസ്എല്ലിൻറെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുമായ സിഡിഎസ്എൽ ബഡ്ഡി സഹായ്താ പുറത്തിറക്കിയത്.
എല്ലാവരേയും സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്താനുള്ള സിഡിഎസ്എല്ലിൻറെ പ്രതിബദ്ധതയുടെ ഭാഗമായാണിതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ നേഹൽ വോറ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.