- Trending Now:
നിലവില്‍ നാല് ഫണ്ടുകളുമായി സര്‍ക്കാരിന് പങ്കാളിത്തമുണ്ട്
തിരുവനന്തപുരം: ദേശീയ ശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനു വഴി തെളിച്ച ഫണ്ട് ഓഫ് ഫണ്ട്‌സ് പദ്ധതിയനുസരിച്ച് കേരള സര്‍ക്കാര്‍ വീണ്ടും നിക്ഷേപത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ സര്‍ക്കാരിനൊപ്പം നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും സെബി അംഗീകൃത ഫണ്ടുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സര്‍ക്കാര്‍ ഇ- പോര്‍ട്ടല്‍ https://www.etenders.kerala.gov.in/ Tender ID: 2022_T TBI_471602_1. വഴി അപേക്ഷ സ്വീകരിക്കും.
സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് നിക്ഷപം നേടാനും വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമുള്ള കോര്‍പ്പസ് ഫണ്ടാണ് ഫണ്ട് ഓഫ് ഫണ്ട്‌സ്. നിലവില്‍ നാല് ഫണ്ടുകളുമായി സര്‍ക്കാരിന് പങ്കാളിത്തമുണ്ട്. നാല് ഫണ്ടുകളില്‍ നിന്നുമായി 750 കോടിയോളം വരുന്ന കോര്‍പ്പസ് ഫണ്ട് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് നിലവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്‌കീമിലൂടെ 75 കോടിയില്‍ അധികം നിക്ഷേപം വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഇതുവരെ നേടാനായി.
താത്പര്യമുള്ള സെബി അംഗീകൃത ഫണ്ടുകള്‍ക്ക് തങ്ങളുടെ യോഗ്യതയും മറ്റ് വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് താത്പര്യപത്രം ഏപ്രില്‍ 30, വൈകിട്ട് ആറിന് മുന്‍പ് സമര്‍പ്പിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.