Sections

കെ.ജി.ടി.ഇ. പ്രീ പ്രസ് കോഴ്സിലേക്ക് സീറ്റൊഴിവ്

Thursday, Sep 28, 2023
Reported By Admin
KGTE Pre Press Course

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ. പ്രീ പ്രസ്സ് ഓപ്പറേഷൻ 2023 - 24 അദ്ധ്യയന വർഷം ആരംഭിക്കുന്ന കോഴ്സിലേക്ക് സീറ്റൊഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം.

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ സർട്ടിഫിക്കറ്റുകൾ നൽകുന്ന പ്രസ്തുത കോഴ്സിൽ പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി., എസ്.ഇ.ബി.സി, മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററിൽ നിന്നും നേരിട്ടും മണി ഓർഡറായി 135 രൂപ ഓഫീസർ ഇൻ ചാർജ്, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ. എൽ.പി.എസ്. കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ., ആലുവ -683108 വിലാസത്തിൽ തപാലിലും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 0484-2605322, 9605022555 നമ്പരുകളിൽ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീതതി 12.10.2023.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.