Sections

ശാസ്ത്രീയമായി സംസ്‌കരിച്ച കല്ലുമ്മക്കായ വാങ്ങാന്‍ അവസരമൊരുക്കി സിഎംഎഫ്ആര്‍ഐ

Thursday, May 05, 2022
Reported By Admin

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും വൈകീട്ട് 4നുമിടയില്‍ വാങ്ങാം

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) മേല്‍നോട്ടത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ മൂത്തകുന്നത്തും ചേറ്റുവയിലും നടത്തിയ കല്ലുമ്മക്കായ കൃഷി വിളവെടുത്തു. മൂത്തകുന്നം കായലില്‍നിന്ന് ഒന്നര ടണ്ണും ചേറ്റുവയില്‍നിന്ന് 350 കിലോയും കല്ലുമ്മക്കായയാണ് വിളവെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്.

ശാസ്ത്രീയമായി ശുദ്ധീകരിച്ച ശേഷം തോടു കളഞ്ഞ കല്ലുമ്മക്കായ പൊതുജനങ്ങള്‍ക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആര്‍ഐയില്‍ ലഭ്യമാണ്. സിഎംഎഫ്ആര്‍ഐയുടെ ആറ്റിക് കൗണ്ടറില്‍നിന്നും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും വൈകീട്ട് 4നുമിടയില്‍ വാങ്ങാം. 250 ഗ്രാം പായ്ക്കറ്റിന് 200 രൂപയാണ് വില. ഫോണ്‍: 0484 2394867 (എക്സ്റ്റന്‍ഷന്‍ 406)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.