Sections

സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കുന്നതിലൂടെ കുട്ടികളുടെ ആരോഗ്യം കാക്കാം

Sunday, May 19, 2024
Reported By Soumya
School Bag Overweight and Children's Health

താങ്ങാവുന്നതിന്റെ ഇരട്ടി ഭാരമുള്ള ബാഗുകൾ താങ്ങിയാണ് കുട്ടികൾ സ്കൂളിലേക്കു പോകുന്നത്. ഓരോ ക്ലാസ് മുന്നേറുമ്പോഴും ബാഗിന്റെ ഭാരം അര കിലോഗ്രാമെങ്കിലും വർധിക്കുന്നു. പഠിക്കുന്ന സ്കൂളും സിലബസുമെല്ലാം അനുസരിച്ചു ബാഗിന്റെ ഭാരമേറും. രാവിലെ വീട്ടിൽനിന്നു തിടുക്കപ്പെട്ടിറങ്ങുന്ന കുട്ടിയുടെ മുതുകിലേക്കു രക്ഷിതാക്കളിലാരെങ്കിലും ഈ ഭാരമെടുത്തു തൂക്കി കൊടുക്കുകയാണ്. അതും താങ്ങി ശരീരം മുന്നിലേക്കു വളച്ചാണു പിന്നെ നെട്ടോട്ടം. ശാസ്ത്രീയവിലയിരുത്തൽ അനുസരിച്ച് വിദ്യാർഥിയുടെ ശരീരഭാരത്തിന്റെ 10% മാത്രമായിരിക്കണം ബാഗിന്റെ ഭാരം. അനാവശ്യമായ പുസ്തകങ്ങളും നോട്ടുബുക്കുകളും, വാട്ടർബോട്ടിൽ, കുട, പിന്നെ ബാഗിന്റെ തന്നെ ഭാരം; സ്കൂൾ ബാഗിന്റെ ഭാരം കൂട്ടുന്ന ഘടകങ്ങൾ ഇവയാണെന്നാണു പഠനത്തിലെ നിഗമനം. മനസ്സുവച്ചാൽ ആ അമിതഭാരം കുറയ്ക്കാവുന്നതേയുള്ളൂ.

  • ഭാരം പരമാവധി കുറഞ്ഞ ബാഗ് വാങ്ങുക. ആഡംബര ബാഗിന്റെ ആവശ്യംസ്കൂൾ കുട്ടികൾക്ക് ഇല്ല.
  • ടൈംേടബിൾ അനുസരിച്ച് ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയങ്ങളുടെ ടെക്സ്റ്റ് ബുക്കും നോട്ടും മാത്രം സ്കൂൾ ബാഗിൽ കരുതിയാൽ മതി.
  • ആഹാരം കൊണ്ടു പോകുന്ന ടിഫിൻ ബോക്സും ഭാരം കുറഞ്ഞതു മതി.
  • കുടയും ആവശ്യമാണെങ്കിൽ മാത്രം ബാഗിൽ കരുതുക. വീടിനു മുന്നിൽ നിന്നു സ്കൂൾ ബസിൽ കയറി തിരികെ വന്നിറങ്ങുന്ന കുട്ടിയാണെങ്കിൽ കുടയുടെ ആവശ്യമില്ലല്ലോ.
  • കുടയും ആവശ്യമാണെങ്കിൽ മാത്രം ബാഗിൽ കരുതുക. വീടിനു മുന്നിൽ നിന്നു സ്കൂൾ ബസിൽ കയറി തിരികെ വന്നിറങ്ങുന്ന കുട്ടിയാണെങ്കിൽ കുടയുടെ ആവശ്യമില്ലല്ലോ.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.