- Trending Now:
ഓണ്‍ലൈന്‍ പേയ്മെന്റ് രീതി ഇന്ന് ഭൂരിപക്ഷം കടകളിലും വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ്. ഇതില്‍ തന്നെ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ പേയ്‌മെന്റ്‌റ് രീതിയാണ് കൂടുതല്‍ വ്യപാരികളും ഉപഭോക്താക്കളും ഉപയോഗിക്കുന്നത്. പലരും കടയുടെ പുറത്തോ അല്ലെങ്കില്‍ ഭിത്തിയിലോ സ്റ്റിക്കര്‍ അല്ലെങ്കില്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത് യുപിഐ ക്യുആര്‍ കോഡ് ഒട്ടിച്ചിരിക്കുകയാണ്. ഇത് മുതലെടുത്ത് തട്ടിപ്പുകാര്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
തട്ടിപ്പുകാര്‍ വ്യാപാരികള്‍ ഒട്ടിട്ടിച്ചിരിക്കുന്ന ക്യൂആര്‍ കോഡ് മാറ്റി അവരുടെ അക്കൗണ്ടിന്റെ ക്യൂആര്‍ കോഡിന്റെ ചിത്രം പതിപ്പിച്ച് പണം തട്ടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പണം നല്‍കുന്നതിനായി ഉപഭോക്താക്കള്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്‌മെന്റ് നടത്തുമ്പോള്‍ പണം വ്യാപാരിയുടെ അക്കൗണ്ടിന് പകരമായി തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പോകും. അത് കൊണ്ട് പുറത്ത് പതിച്ചിരിക്കുന്ന ക്യൂആര്‍ കോഡിന്റെ ചിത്രം നീക്കം ചെയ്യുന്നതായിരിക്കും നല്ലത്. സമാനമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വിഴിഞ്ഞം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രദേശത്തെ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.