- Trending Now:
സംസ്ഥാന പട്ടികകജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആലപ്പുഴ തിരുമലയിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ നിന്നും കൂടുബശ്രീ, സി.ഡി.എസുകൾ വഴി പട്ടികവിഭാഗങ്ങളിൽപ്പെട്ട അയൽകൂട്ടാംഗങ്ങൾക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നു. ഒരു അയൽകൂട്ടാംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ, മൂന്ന് വർഷ കാലാവധിയോടുകൂടി വായ്പ ലഭ്യമാകും. വായ്പ ലഭിക്കുന്നതിനുളള വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയും ലോണിന്റെ പലിശ ആറു ശതമാനവുമാണ്. 18 മുതൽ 55 വയസ്സ് വരെ പ്രായക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്നതും വായ്പ വിതരണം നടത്തുന്നതും അതത് ഗ്രൂപ്പുകൾ ഉൾപ്പെടുന്ന സി.ഡി.എസുകൾ മുഖേനയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കുടുബശ്രീ, സി.ഡി.എസുകളുമായി ബന്ധപ്പെടുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.