- Trending Now:
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി- പട്ടികവർഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്കായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിന് തൊഴിൽരഹിതരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 400000 നാല് ലക്ഷം രൂപയാണ് പരമാവധി വായ്പയായി അനുവദിക്കുന്നത്. മൂന്ന് ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള പട്ടികജാതി- പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും എ.കെ.ജി ആസ്പത്രിക്ക് സമീപം തട്ടാ കോംപ്ലക്സിലുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 04972705036, 9400068513.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.