- Trending Now:
ഈ സാമ്പത്തിക വര്‍ഷത്തില്‍ 65 ശതമാനവും പുതിയ അക്കൗണ്ടുകള്‍ യോനോ വഴിയാണ് തുറന്നിരിക്കുന്നത്
എസ് ബി ഐയുടെ യോനോ ആപ്പിനെ പൂര്‍ണമായും ഒരു ഡിജിറ്റല്‍ ബാങ്ക്(ഒണ്‍ലി യോനോ) ആയി പരിഷ്‌ക്കരിക്കാന്‍ പദ്ധതി തയ്യാറാകുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ കാര്യക്ഷമമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണിത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 65 ശതമാനവും പുതിയ അക്കൗണ്ടുകള്‍ യോനോ വഴിയാണ് തുറന്നിരിക്കുന്നത്. 10.3 ദശലക്ഷം ലോഗിന്‍ ഒരു ദിവസം ഇതിലൂടെ ഉണ്ടാകുന്നുണ്ട്.
സ്റ്റേറ്റ് ബാങ്കിന് 'ഡിജിറ്റലാണ് ഭാവി' എന്ന കാര്യം നന്നായി അറിയാമെന്നതു കൊണ്ടാണ് ഇത്തരം മാറ്റങ്ങള്‍ വരുത്തി ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്. റീറ്റെയ്ല്‍ ബാങ്കിങ് രംഗത്ത് കൂടുതല്‍ മത്സരം കനക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗജന്യങ്ങള്‍ വിവിധ ബാങ്കുകള്‍ നല്‍കും. അതായത് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാകാതെ ഇരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.