- Trending Now:
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം,പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
പുതിയ നിരക്കുകൾ അടിസ്ഥാനമാക്കി സ്ഥിരനിക്ഷേപ പലിശ നിരക്ക് 20 ബിപിഎസ് വരെ ഉയർത്തിയിട്ടുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ ഇപ്പോൾ പൊതുജനങ്ങൾക്ക് 3.00% മുതൽ 5.85% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 6.65% വരെയും പലിശ നൽകുന്നു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് പുതിയ നിരക്കുകൾ ബാധകമായിരിക്കുന്നത്.
മുതിർന്ന പൗരന്മാർക്കായി പ്രത്യേക 'എസ്‌ബിഐ വികെയർ' നിക്ഷേപം റീട്ടെയിൽ ടിഡി സെഗ്‌മെന്റിൽ അവതരിപ്പിച്ചു. അധിക പ്രീമിയമായി 30 ബിപിഎസ് നിരക്കുകൾ ലഭ്യമാണ്. ഈ പദ്ധതിയുടെ കാലാവധി 2023 മാർച്ച് 31 വരെ ദീർഘിപ്പിച്ചിട്ടുമുണ്ട്.2022 ഒക്‌ടോബർ 15 മുതൽ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കും എസ്‌ബിഐ ഉയർത്തി. 10 കോടി രൂപയിൽ താഴെയുള്ള തുകകൾക്ക്, പലിശ നിരക്ക് വാർഷികാടിസ്ഥാനത്തിൽ 2.75% ആക്കി മാറ്റി.10 കോടി രൂപയുടെ മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 2.75% ൽ നിന്നും 3 % നിരക്കിലേക്ക് ഉയർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.