- Trending Now:
എസ്ബിഐയുടെ അറ്റാദായം ഇടിഞ്ഞതായി റിപ്പോര്‍ട്ട്.പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ഫലങ്ങള്‍ പുറത്തുവിട്ടു. വാര്‍ഷികാടിസ്ഥാനത്തിലുള്ള അറ്റാദായം 6.7 ശതമാനം ഇടിഞ്ഞ് 6,068 കോടി രൂപയായി. മുന്‍വര്‍ഷം സമാനപാദത്തില്‍ 6504 കോടിരൂപയായിരുന്നു. ട്രഷറി നഷ്ടങ്ങളാണ് ലാഭക്ഷമതയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. പല സാമ്പത്തിക അവലോകന സ്ഥാപനങ്ങളുടെയും വിലയിരുത്തല്‍ പ്രകാരം എസ്ബിഐയുടെ അറ്റാദായം 7,496 കോടിരൂപയാകുമായിരുന്നു. പ്രതിവര്‍ഷം പതിനാറ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വലിയ തിരിച്ചടിയാണ് എസ്ബിഐക്ക് നേരിടേണ്ടി വന്നത്.
അതെസമയം ബാങ്കിന്റെ പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ പാദത്തില്‍ 31,196 കോടി രൂപയാണ് അറ്റ പലിശ വരുമാനം. മുന്‍വര്‍ഷം സമാനപാദത്തില്‍ 27,638 കോടിരൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 12.87 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 12,753 കോടിരൂപയാണ്. 2022 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 18,975 കോടിരൂപയായിരുന്നു. ഇത്തവണ 32.8 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.
ആദായത്തിലെ വര്‍ധനയില്‍ നിന്ന് കൂടുതല്‍ നഷ്ടം ലഘൂകരിക്കാന്‍ ബാങ്ക് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.