- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങളിൽ ഒന്നായ എസ്ബിഐ ലൈഫ് ഇൻഷൂറൻസ് ശ്രീ ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്മെൻറ് പ്രൊജക്ട് ബിസി ട്രസ്റ്റുമായി ധാരണാ പത്രം ഒപ്പു വെച്ചു. ഫിനാൻഷ്യൽ ഇൻക്ലൂഷനിൽ ഇന്ത്യയെ പിന്തുണക്കുക, ഗ്രാമീണ വനിതകളെ ശാക്തീകരിക്കുക, ബന്ധപ്പെട്ട എല്ലാവർക്കും സാമൂഹ്യ വികസനം സാധ്യമാക്കുക, കേരളത്തിലും കർണാടകത്തിലും സാമൂഹിക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലൈഫ് ഇൻഷൂറൻസ് പദ്ധതികൾ ലഭ്യമാക്കുക എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.
ഈ മേഖലയിൽ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള വികസനം ഉറപ്പാക്കുന്നതിൽ നിർണായക ചുവടു വെയ്പ്പായിരിക്കും എസ്ബിഐ ലൈഫും എസ്കെഡിആർഡിപി ബിസി ട്രസ്റ്റും തമ്മിലുള്ള ഈ സഹകരണം. കേരളത്തിലേയും കർണാടകത്തിലേയും ഗ്രാമീണ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യാനായി എസ്കെഡിആർഡിപി ബിസി ട്രസ്റ്റിനുള്ള ശൃംഖല എസ്ബിഐ ലൈഫ് പ്രയോജനപ്പെടുത്തും.
ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശ്രീ ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്മെൻറ് പ്രൊജക്ട്സ് ബിസി ട്രസ്റ്റുമായി പങ്കാളിയാകുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഈ സഹകരണത്തെ കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായി അമിത് ജിൻഗ്രാൻ പറഞ്ഞു. ഗ്രൂപ്പ് മൈക്രോ ഇൻഷൂറൻസ് പദ്ധതിയിലൂടെ പുതുമയുള്ള സാമ്പത്തിക സുരക്ഷാ ശൃംഖല വിപുലമാക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നത്. ക്രിയാത്മക മാറ്റങ്ങൾ ത്വരിതപ്പെടുത്തുകയും കേരളത്തിലേയും കർണാടകത്തിലേയും ഗ്രാമീണ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യും. വൈവിധ്യമാർന്ന സമൂഹങ്ങളിലെ വ്യക്തികളുടെ ജീവിതത്തിൽ അർത്ഥവത്തായ സ്വാധീനം ചെലുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
താങ്ങാനാവുന്ന രീതിയിലെ ഇൻഷൂറൻസ് പദ്ധതികൾ രാജ്യത്തെ വൈവിധ്യമാർന്ന ജനങ്ങൾക്കു ലഭ്യമാക്കുക എന്ന എസ്ബിഐ ലൈഫിൻറെ ലക്ഷ്യത്തിനോടു ചേർന്നു നിൽക്കുന്ന വിധത്തിൽ സാമ്പത്തിക സുരക്ഷിതത്വവും ഇൻഷൂറൻസ് പരിരക്ഷയും അത് ഏറ്റവും ആവശ്യമായവർക്കു നൽകാൻ ലക്ഷ്യമിടുന്നതാണ് ഈ പങ്കാളിത്തം.
നിർഭാഗ്യകരമായ സംഭവങ്ങളുടെ സാഹചര്യത്തിൽ ആവശ്യമായ സാമ്പത്തിക സുരക്ഷിതത്വം നൽകും വിധത്തിൽ ഇൻഷൂർ ചെയ്യപ്പെട്ട കുടുംബങ്ങൾക്ക് റീ ഇൻഷൂറൻസ് ലഭ്യമാക്കി മൈക്രോ ക്രെഡിറ്റിന് ആവശ്യമായ ഇൻഷൂറൻസ് പരിരക്ഷ നൽകി ജനങ്ങളെ, പ്രത്യേകിച്ച് വനിതകളെ, ശാക്തീകരിക്കുന്നതിനായി പ്രത്യേകമായി രൂപകൽപന ചെയ്തിട്ടുള്ളതാണ് എസ്ബിഐ ലൈഫ് ഗ്രൂപ്പ് മൈക്രോ ഷീൽഡ് പദ്ധതി. ഗ്രൂപ്പ്, നോൺ ലിങ്ക്ഡ്, പങ്കാളിത്തേതര, റിസ്ക് പ്രീമിയം മാത്രമുള്ള പോളിസിയാണ് മൈക്രോ ലൈഫ് ഇൻഷൂറൻസ് പദ്ധതി. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനായി പ്രത്യേകമായി രൂപകൽപന ചെയ്തതാണിത്. ഇതിനു പുറമെ സഹ വായ്പക്കാർക്ക് പരിരക്ഷ നൽകുന്നതും തെരഞ്ഞെടുക്കാം. ഇത് മാസ്റ്റർ പോളിസി തലത്തിൽ നേടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.