Sections

എസ്ബിഐ ലൈഫിൻറെ പുതിയ ബിസിനസ് പ്രീമിയം  13 ശതമാനം വർധനവോടെ 7033 കോടി രൂപയിലെത്തി

Friday, Jul 26, 2024
Reported By Admin
SBI Life Insurance registers New Business Premium of Rs. 7,033 crores

കൊച്ചി: എസ്ബിഐ ലൈഫിൻറെ നടപ്പു സാമ്പത്തിക വർഷത്തിൻറെ ഒന്നാം ത്രൈമാസത്തിലെ പുതിയ ബിസിനസ് പ്രീമിയം മുൻ വർഷം ഇതേ കാലയളവിലെ 6207 കോടി രൂപയെ അപേക്ഷിച്ച് 13 ശതമാനം വർധനവോടെ 7033 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം 36 ശതമാനം വർധനവോടെ 520 കോടി രൂപയിലെത്തിയതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 17 ശതമാനം വളർച്ചയോടും 25.9 ശതമാനം വിപണി വിഹിതത്തോടും കൂടി 4750 കോടി രൂപയിലെത്തിയിട്ടുണ്ട്. വാർഷിക പ്രീമിയം ഇക്വാലൻറ് 20 ശതമാനം വളർച്ചയോടെ 3637 കോടി രൂപയായി. ഏജൻസി ചാനലുകളിലൂടെയുള്ള വാർഷിക പ്രീമിയം ഇക്വാലൻറ് 45 ശതമാനം വളർച്ചയോടെ 1092 കോടി രൂപയിലും എത്തി.

നടപ്പു സാമ്പത്തിക വർഷത്തിൻറെ ഒന്നാം ത്രൈമാസത്തിൽ സ്വകാര്യ വിപണിയുടെ 22.4 ശതമാനം വിഹിതത്തോടെ വ്യക്തിഗത റേറ്റഡ് പ്രീമിയം 3220 കോടി രൂപയിലെത്തിയിട്ടുണ്ട്. ആകെ പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം ഈ കാലയളവിൽ 17 ശതമാനം വർധനവോടെ 4750 കോടി രൂപയിലെത്തി. പുതിയ ബിസിനസ് പ്രീമിയം 13 ശതമാനം വളർച്ചയോടെ 7030 കോടി രൂപയിലുമെത്തി. സംരംക്ഷണ വിഭാഗത്തിൽ ഒന്നാം ത്രൈമാസത്തിലെ പുതിയ ബിസിനസ് പ്രീമിയം 720 കോടി രൂപയാണ്.

രാജ്യത്ത് ഉടനീളമായി 1062 ഓഫിസുകളുമായി പ്രവർത്തിക്കുന്ന കമ്പനിക്ക് പരിശീലനം നേടിയ 3,27,038 ഇൻഷുറൻസ് പ്രൊഫഷണലുകളുമായി ശക്തമായ വിതരണ ശൃംഖലയാണുള്ളത്. ബാങ്കഷ്വറൻസ് ചാനൽ, ഏജൻസി ചാനൽ എന്നിവയ്ക്കു പുറമെ കോർപറേറ്റ് ഏജൻറുമാർ, ബ്രോക്കർമാർ, മൈക്രോ ഏജൻറുമാർ, കോമൺ സർവീസ് സെൻററുകൾ, ഇൻഷുറൻസ് വിപണന സ്ഥാപനങ്ങൾ, വെബ് അഗ്രിഗേറ്റർമാർ, ഡയറക്ടറ് ബിസിനസ് എന്നിവ കൂടി അടങ്ങിയതാണ് കമ്പനിയുടെ വൈവിധ്യമാർന്ന വിതരണ ശൃംഖല.

കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വർധിച്ച് 414772 കോടി രൂപയിലെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. കടപത്രങ്ങളിലേയും ഓഹരികളിലേയും അനുപാതം 62-38 എന്ന നിലയിലാണ്. ആകെ കടപത്ര നിക്ഷേപങ്ങളിൽ 95 ശതമാനവും എഎഎ, സോവറിൻ വിഭാഗങ്ങളിലായാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.