Sections

എസ്ബിഐ ലൈഫ് 26,256 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി

Sunday, Jan 19, 2025
Reported By Admin
SBI Life Insurance Reports ₹26,256 Crore New Business Premium for December 2024 Quarter

കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷുറൻസ് സേവനദാതാക്കളായ എസ്ബിഐ ലൈഫ് ഇൻഷുറൻസ് 2024 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ 26,256 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. 2023 ഡിസംബർ 31ൽ 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമായിരുന്നു നേടിയത്. സ്ഥിരം പ്രീമിയം ഇക്കാലയളവിൽ 12 ശതമാനവും വർധിച്ചിട്ടുണ്ട്. പരിരക്ഷാ വിഭാഗത്തിൽ കൃത്യമായ ശ്രദ്ധ പതിപ്പിക്കുന്ന എസ്ബിഐ ലൈഫിൻറെ പരിരക്ഷാ പദ്ധതികളുടെ പുതിയ ബിസിനസ് പ്രീമിയം 2024 ഡിസംബർ 31ന് 2792 കോടി രൂപയാണ്. കമ്പനിയുടെ അറ്റാദായം 1,600 കോടി രൂപയാണെന്നും ഡിസംബർ 31ലെ കണക്കുകൾ സൂചിപ്പിക്കുന്നു. സോൾവൻസി അനുപാതം 2.04 ആയി തുടരുന്നുമുണ്ട്. നിയന്ത്രണ മാനദണ്ഡങ്ങൾ പ്രകാരം നിലനിർത്തേണ്ടത് 1.50 ആണ്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 19 ശതമാനം വർധിച്ച് 4,41,678 കോടി രൂപയിലും എത്തിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.