Sections

എസ്ബിഐ ലൈഫ് ഇൻഷുറൻസിന് 15,725 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

Friday, Oct 25, 2024
Reported By Admin
SBI Life Insurance Achieves New Business Premium Growth with Rs. 15,725 crore in FY24

കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇൻഷുറൻസ് 2024 സെപ്റ്റംബർ 30-ന് അവസാനിച്ച കാലയളവിൽ 15,725 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുൻ വർഷം ഇതേ കാലയളവിലിത് 16,262 കോടി രൂപയായിരുന്നു. റെഗുലർ പ്രീമിയം 2023 സെപ്തംബർ 30 കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം വർധിച്ചു.

പരിരക്ഷയിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2024 സെപ്തംബർ 30ന് അവസാനിച്ച കാലയളവിൽ എസ്ബിഐ ലൈഫിൻറെ പരിരക്ഷ പുതിയ ബിസിനസ് പ്രീമിയം 1,717 കോടി രൂപയായി. പരിരക്ഷ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 324 കോടി രൂപയാണ്. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2023 സെപ്റ്റംബർ 30-ന് അവസാനിച്ച കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വർധിച്ച് 11,490 കോടി രൂപയായി.

2024 സെപ്റ്റംബർ 30-ന് അവസാനിച്ച കാലയളവിൽ 1,049 കോടി രൂപയാണ് എസ്ബിഐ ലൈഫിൻറെ അറ്റാദായം. ഈ കാലയളവിൽ ക്ലയിം തീർപ്പാക്കാനുള്ള കമ്പനിയുടെ സാമ്പത്തിക ഭദ്രതയും ശേഷിയും (സോൾവൻസി അനുപാതം) റെഗുലേറ്ററി ആവശ്യകതയായ 1.50 നേക്കാൾ ഉയർന്ന് 2.04 എന്ന നിലയിൽ തുടരുകയാണ്.

എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആസ്തി 2023 സെപ്റ്റംബർ 30- കാലയളവിലെ 3,45,147 കോടി രൂപയിൽ നിന്നും 60:40 ഡെറ്റ്-ഇക്വിറ്റി അനുപാതത്തോടെ 27 ശതമാനം വർധിച്ച് 4,38,954 കോടി രൂപയായി ഉയർന്നു. ഡെറ്റ് നിക്ഷേപത്തിൻറെ 95 ശതമാനത്തിലധികം എഎഎ, സോവറിൻ ഇൻസ്ട്രമെൻറുകളിലാണ്.

കമ്പനിക്ക് രാജ്യത്തുടനീളമുള്ള 1,082 ഓഫീസുകളുടെ വിപുലമായ സാന്നിധ്യവും പരിശീലനം നേടിയ 3,33,080 ഇൻഷുറൻസ് പ്രൊഫഷണലുകളുടെ വൈവിധ്യമാർന്ന വിതരണ ശൃംഖലയുമുണ്ട്. ശക്തമായ ബാങ്കഷ്വറൻസ് ചാനൽ, ഏജൻസി ചാനൽ, കോർപ്പറേറ്റ് ഏജൻറുമാർ, ബ്രോക്കർമാർ, പോയിൻറ് ഓഫ് സെയിൽ (പിഒഎസ്) വ്യക്തികൾ, ഇൻഷുറൻസ് മാർക്കറ്റിങ് സ്ഥാപനങ്ങൾ, വെബ് അഗ്രഗേറ്ററുകൾ, നേരിട്ടുള്ള ബിസിനസ്സ് തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.