- Trending Now:
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റുപേ എൻസിഎംസി പ്രീപെയ്ഡ് കാർഡ് ആയ 'നേഷൻ ഫസ്റ്റ് ട്രാൻസിറ്റ് കാർഡ്' പുറത്തിറക്കി. മെട്രോ, ബസ്, വാട്ടർ ഫെറി, പാർക്കിങ് തുടങ്ങിയ യാത്രാ അവശ്യങ്ങൾക്ക് ഒരൊറ്റ കാർഡിലൂടെ സൗകര്യപ്രദമായ ഡിജിറ്റൽ ടിക്കറ്റിങ് പണമടയ്ക്കൽ ഉറപ്പാക്കുന്നതാണ് പുതുതായി പുറത്തിറക്കിയ ഈ കാർഡ്. ഇതിനു പുറമെ റീട്ടെയിൽ, ഇ-കോമേഴ്സ് പണമടക്കലുകൾക്കായും വ്യക്തികൾക്ക് ഈ കാർഡ് ഉപയോഗിക്കാം.
തങ്ങളുടെ ഉപഭോക്താക്കളുടെ ബാങ്കിങും ദൈനംദിന ജീവിതവും ലളിതമാക്കാനുള്ള തുടർച്ചയായ ശ്രമങ്ങളാണ് എസ്ബിഐ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖാരെ പറഞ്ഞു. യാത്രാ അനുഭവങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നതാവും റുപേയും നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സാങ്കേതികവിദ്യയും പിന്തുണ നൽകുന്ന നേഷൻ ഫസ്റ്റ് ട്രാൻസിറ്റ് കാർഡെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ടിവിഎസ് അപ്പാച്ചെ ആർടിആർ 310 പുറത്തിറക്കി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.