- Trending Now:
കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആഭിമുഖ്യത്തിൽ 2024 പാരീസ് പാരാലിമ്പിക്സിൽ ചാമ്പ്യന്മാരായ 29 ഇന്ത്യക്കാരെയും ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.
പാരീസ് പാരാലിമ്പിക് ഗെയിംസിലെ ഇന്ത്യയുടെ പ്രകടനം രാജ്യത്തിന്റെ കായിക യാത്രയിലെ അവിസ്മരണീയ നിമിഷമായിരുന്നെന്ന് എസ്ബിഐ ചെയർമാൻ സി.എസ്. ഷെട്ടി പറഞ്ഞു. തടസങ്ങൾ മറികടന്ന് പൂർണ്ണ നിശ്ചയദാർഢ്യത്തോടെയാണിവർ മികച്ച വിജയം കൈവരിച്ചത്. ഇവരെ പിന്തുണക്കുന്നത് വലിയ ബഹുമതി ആയാണ് എസ്ബിഐ കാണുന്നതെന്നും കായിക രംഗം കൂടുതൽ അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
2024-25 വർഷത്തെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ കൃത്രിമ കൈകാൽ നിർമ്മാണ കോർപറേഷനുമായുള്ള (അലിംകോ) സഹകരണവും എസ്ബിഐ പ്രഖ്യാപിച്ചു. രാജ്യമൊട്ടാകെ 20 സ്ഥലങ്ങളിലായി 9000ത്തോളം ഭിന്നശേഷിക്കാർക്ക് ഇതിലൂടെ ഉപകരണങ്ങൾ വിതരണം ചെയ്യും. വ്യക്തിഗത ശാക്തീകരണം, ഉൾപ്പെടുത്തൽ, കായിക രംഗത്തെ പിന്തുണയ്ക്കൽ തുടങ്ങിയവയിലുള്ള എസ്ബിഐയുടെ സമർപ്പണമാണ് ഇതിലൂടെ തെളിയുന്നത്.
ഹർവീന്ദർ സിങ്, സുമിത് അന്റിൽ, ധരംബീർ, പ്രവീൺ കുമാർ, നവ്ദീപ് സിങ്, നിതേഷ് കുമാർ, അവാനി ലെഖാര എന്നിവരാണ് 2024 പാരാലിമ്പിക്സിൽ സ്വർണ മെഡൽ നേടിയത്.
നിഷാദ് കുമാർ, യോഗേഷ് കന്തുനിയ, ശരദ് കുമാർ, അജീത് സിങ്, സച്ചിൻ ഖിലാരി, പ്രണവ് സൂർമ, തുളസിമതി മുരുഗേശൻ, സുഹാസ് യഥിരാജ്, മനീഷ് നർവാൾ എന്നിവർ വെള്ളിയും ശീതൾ ദേവി, രാകേഷ് കുമാർ, പ്രീതി പൽ, ദീപ്തി ജീവൻജി, മാരിയപ്പൻ തങ്കവേലു, സുന്ദർ സിങ് ഗുർജാർ, ഹൊകാതോ ഹൊതൊസെ സെമ, സിമ്രാൻ ശർമ, മനീഷ രാംദാസ്, നിത്യ ശ്രീ ശിവൻ, കപിൽ പാർമർ, മോണ അഗർവാൾ, റുബീന ഫ്രാൻസിസ് എന്നിവർ വെങ്കലവും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.