- Trending Now:
എസ്ബിഐയുടെ ബാങ്ക് പണമിടപാടുകൾക്ക് ഇനി മുതൽ ഗ്രീൻ കാർഡ് വേണമെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസമായി പ്രചരിക്കുന്നുണ്ട്. പണം അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ഗ്രീൻ കാർഡ് വേണ്ടതെന്നാണ് പ്രചാരണം.
എസ്ബിഐ വായ്പാ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു... Read More
സാധാരണ ഡെബിറ്റ് കാർഡിന് സമാനമായുള്ള ഒരു കാർഡാണ് ഗ്രീൻ കാർഡ്. എസ്ബിഐയുടെ ഏത് ബ്രാഞ്ചിൽ നിന്നും 20 രൂപ നിരക്കിൽ ഈ കാർഡ് ലഭിക്കും. ബാങ്കിൽ സ്ഥാപിച്ചിരിക്കുന്ന മണി ഡെപ്പോസിറ്റിംഗ് മെഷീനിൽ ഈ കാർഡ് ഉപയോഗിച്ച് എളുപ്പത്തിൽ പണം നിക്ഷേപിക്കാൻ സാധിക്കും. നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം ഈ കാർഡിൽ അടങ്ങിയിരിക്കും എന്നിരിക്കെ ബാങ്ക് വിവരങ്ങൾ രേഖപ്പെടുത്തി സമയം കളയേണ്ട എന്നതാണ് ഈ കാർഡിന്റെ ഉപയോഗം.
എസ്ബിഐയുടെ യോനോകൃഷി മണ്ഡി: വളത്തിനും കീടനാശിനിക്കും വന്‍ കിഴിവുകള്‍... Read More
പണം നിക്ഷേപിക്കുന്നതിന് ഗ്രീൻ കാർഡ് ഇല്ലെങ്കിൽ എടിഎം കാർഡ് ആണെങ്കിലും മതി. ഇനി മെഷീൻ ഉപയോഗിക്കാതെ തന്നെ പണം നിക്ഷേപിക്കാൻ സ്ലിപ്പ് പൂരിപ്പിക്കുന്ന പഴയ സമ്പ്രദായം ഇപ്പോഴും ബാങ്കുകളിലുണ്ട്. ആ മാർഗം വഴിയും പണം നിക്ഷേപിക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.