Sections

എസ്ബിഐ കാർഡും ടാറ്റ ഡിജിറ്റലും ചേർന്ന് ടാറ്റ ന്യൂ എസ്ബിഐ കാർഡ് പുറത്തിറക്കുന്നു

Friday, Apr 18, 2025
Reported By Admin
SBI Card and Tata Digital Launch Tata Neu SBI Card: Premium Co-branded Credit Cards with Exclusive R

  • പണം ചെലവിടുമ്പോൾ 10% വരെ ന്യൂകോയിനുകൾ, ടാറ്റ ന്യൂ ഇൻഫിനിറ്റി എസ്ബിഐ കാർഡ് വാഗ്ദാനം ചെയ്യുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്ബിഐ കാർഡ്,  ടാറ്റ ഡിജിറ്റലുമായി ചേർന്ന് ടാറ്റ ന്യൂ എസ്ബിഐ കാർഡ് പുറത്തിറക്കുന്ന വിവരം ഇന്ന് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലുള്ള സവിശേഷ ഉപഭോക്താക്കൾക്ക് ഉയർന്ന് റിവാർഡ് നേടാവുന്ന പ്രീമിയം ഷോപ്പിംഗ് അനുഭവം നൽകുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ഏറെ പ്രത്യേകതകളുള്ള ഈ ലൈഫ്സ്റ്റൈൽ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്. രണ്ട് വേരിയന്റുകളിലാണ് ഈ കോ-ബ്രാൻഡഡ് കാർഡ് ലോഞ്ച് ചെയ്തിട്ടുള്ളത്, ടാറ്റ ന്യൂ ഇൻഫിനിറ്റി എസ്ബിഐ കാർഡ്, ടാറ്റ ന്യൂ പ്ലസ് എസ്ബിഐ കാർഡ് എന്നിവയാണിവ. ആഭ്യന്തര, അന്താരാഷ്ട്ര മെർച്ചന്റ് ഔട്ട്ലെറ്റുകളിൽ നടത്തുന്ന എല്ലാ ഓൺലൈൻ, ഇൻ-സ്റ്റോർ പേയ്മെന്റുകൾക്കും ഉപഭോക്താക്കൾക്ക് റിവാർഡ് ലഭിക്കും. ടാറ്റ ന്യൂ ആപ്പിൽ റിഡീം ചെയ്യാവുന്ന ന്യൂകോയിനുകളുടെ രൂപത്തിലായിരിക്കും റിവാർഡ് ലഭിക്കുക.

ഈ ലോഞ്ചോടെ, ടാറ്റ ന്യൂ എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഇപ്പോൾ വിവിധ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ടാറ്റ ന്യൂ ഇൻഫിനിറ്റി എസ്ബിഐ കാർഡിൽ 10% റിവാർഡുകളും ടാറ്റ ന്യൂ പ്ലസ് എസ്ബിഐ കാർഡിൽ 7% റിവാർഡുകളും ന്യൂകോയിനുകളുടെ രൂപത്തിൽ ലഭിക്കും. ഇവ പ്രതിമാസം ടാറ്റ ന്യൂ ആപ്പിലെ കാർഡ് ഉടമയുടെ ന്യൂപാസ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പലചരക്ക് ഷോപ്പിംഗ്, യാത്രാ ബുക്കിംഗുകൾ, ആഭരണങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, ഫാർമസി സേവനങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഈ ന്യൂകോയിനുകൾ റിഡീം ചെയ്യാൻ കഴിയും. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണിത്.

ദൈനംദിന പേയ്മെന്റുകളിൽ നിന്നും ഈ കോ-ബ്രാൻഡഡ് കാർഡ് റിവാർഡുകൾ നൽകുന്നുണ്ട്. യുപിഐ ഇടപാടുകളിൽ 1.5% ന്യൂകോയിനുകൾ (റുപേ വേരിയന്റ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോൾ), ടാറ്റ ന്യൂ വഴി നടത്തുന്ന ബിൽ പേയ്മെന്റുകൾക്ക് 5% എന്നിങ്ങനെ റിവാർഡ് ലഭിക്കും. എസ്ബിഐ കാർഡ് സ്പ്രിന്റ് വഴി ഡിജിറ്റലായോ SBICard.com എന്ന എസ്ബിഐ കാർഡ് വെബ്സൈറ്റ് സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് കാർഡിൽ എൻറോൾ ചെയ്യാം. തിരഞ്ഞെടുത്ത ക്രോമ സ്റ്റോറുകളിലുള്ള എസ്ബിഐ കാർഡ് റീട്ടെയിൽ കിയോസ്ക്കുകൾ സന്ദർശിച്ച് ഓഫ്ലൈനായും അവർക്ക് എൻറോൾ ചെയ്യാൻ കഴിയും.

''ഇന്നത്തെ കാലത്ത്, മുൻഗണനകൾ മാറിവരുന്നതനുസരിച്ച്, ഉപഭോക്താക്കളുടെ ലൈഫ്സ്റ്റൈൽ ആവശ്യങ്ങളും കൂടുതൽ വൈവിധ്യമുള്ളതായി മാറിയിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളുടെ ലൈഫ്സ്റ്റൈൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ടാറ്റ ഡിജിറ്റലുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഏറ്റവും മികച്ച മൂല്യം നൽകുന്നതും ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതുമായ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തത്തിലൂടെ തെളിഞ്ഞുകാണുന്നത്. ഓരോ ഇടപാടിലും മൂല്യം നൽകുന്ന സമഗ്രമായ അനുഭവം വാഗ്ദാനം ചെയ്യുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ടാറ്റ ന്യൂ എസ്ബിഐ കാർഡ്. സമാനതകളില്ലാത്ത ആനുകൂല്യങ്ങളും തടസ്സരഹിതമായ സൗകര്യവും ഒത്തുചേരുന്ന ഇത് ഷോപ്പിംഗ് അനുഭവം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നു. ഞങ്ങളുടെ വിശാലമായ കോ-ബ്രാൻഡ് കാർഡുകളുടെ പോർട്ട്ഫോളിയോയിലെ പ്രധാനപ്പെട്ട കൂട്ടിച്ചേർക്കലാണ് ഈ കാർഡ്,'' ലോഞ്ചിനെ കുറിച്ച് എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായ സലില പാണ്ടെ പറഞ്ഞു.

''എസ്ബിഐ കാർഡുമായുള്ള പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്ന ടാറ്റ ന്യൂ കാർഡ്, ഞങ്ങളുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതും ആധുനിക ഇന്ത്യൻ ഉപഭോക്താവിന് തടസ്സരഹിതവും റിവാർഡിംഗുമായ അനുഭവം നൽകാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതുമാണ്. യഥാർത്ഥ മൂല്യം നൽകാനുള്ള വിശ്വസ്ത ബ്രാൻഡുകളുടെ ശക്തി ഇത് ഒരുമിച്ച് ചേർക്കുകയും ഇന്ത്യയിൽ ലോയൽറ്റിയും ക്രെഡിറ്റും ഉപയോഗിക്കപ്പെടുന്ന രീതിയെ പുനർനിർവ്വചിക്കുകയും ചെയ്യുന്നു'' എന്ന് ടാറ്റ ഡിജിറ്റൽ എംഡിയും സിഇഒയുമായ നവീൻ തഹില്യാനി പറഞ്ഞു.

ടാറ്റ ന്യൂ മൊബൈൽ ആപ്പ്, ടാറ്റ ന്യൂ വെബ്സൈറ്റ് എന്നിവയിലും, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ബിഗ്ബാസ്കറ്റ്, ക്രോമ, ഐഎച്ച്സിഎൽ (താജ് ഹോട്ടൽസ്), ടാറ്റ ക്ലിക്ക്, ടാറ്റ 1എംജി, ടൈറ്റൻ, തനിഷ്ക്, വെസ്റ്റ്സൈഡ്, ക്യൂമിൻ എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ണർ ബ്രാൻഡുകളുടെ പ്ലാറ്റ്ഫോമുകളിലും നിന്ന് പർച്ചേസുകൾ നടത്തുന്നതിന് ടാറ്റ ന്യൂ എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് വർദ്ധിച്ച റിവാർഡുകൾ നേടാനാകും. കൂടാതെ, ചെലവ് അധിഷ്ഠിതമായി വാർഷിക ഫീസ് തിരികെ ലഭിക്കാനും ഈ കോ-ബ്രാൻഡഡ് കാർഡ് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. ടാറ്റ ന്യൂ പ്ലസ് എസ്ബിഐ കാർഡിൽ ഒരു വർഷം 1 ലക്ഷം രൂപ ചെലവിടുമ്പോഴും ടാറ്റ ന്യൂ ഇൻഫിനിറ്റി എസ്ബിഐ കാർഡിൽ ഒരു വർഷം 3 ലക്ഷം രൂപ ചെലവിടുമ്പോഴും ഈ ആനുകൂല്യം ലഭിക്കും. പ്രീമിയം അനുഭവം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട്, ആഭ്യന്തര, അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്സസും കാർഡ് നൽകുന്നു.
ടാറ്റ ന്യൂ ഇൻഫിനിറ്റി എസ്ബിഐ കാർഡിന്റെ ജോയിനിംഗ്, വാർഷിക പുതുക്കൽ ഫീസ്, 1,499 രൂപയും + ബാധകമായ നികുതിയും, ടാറ്റ ന്യൂ പ്ലസ് എസ്ബിഐ കാർഡിന്റെത് 499 രൂപയും ബാധകമായ നികുതിയുമാണ്. ഈ കോൺടാക്റ്റ്ലെസ് കാർഡിന്റെ  രണ്ട് വേരിയന്റുകളും റുപേ, വിസ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.

പ്രധാന പ്രത്യേകതകൾ
 

Tata Neu Plus SBI Credit Card

 

ജോയിനിംഗ് ബെനിഫിറ്റ്:

ആദ്യ വർഷത്തെ വാർഷിക ഫീസിൽ 499 NeuCoins; പോയിന്റുകൾ NeuPass അക്കൗണ്ടിൽ ക്രെഡിറ്റാകും

റിവാർഡ് ബെനിഫിറ്റുകൾ:

ആക്സിലറേറ്റഡ്NeuCoins:Tata Neu പങ്കാളികൾ, Tata ബ്രാൻഡുകൾ എന്നിവയിൽ നിന്നുള്ള ഇഎംഐ അല്ലാത്ത പേയ്മെന്റുകൾക്ക്, ചെലവിടുന്ന തുകയുടെ2% NeuCoinsനേടുക

ബേസ്NeuCoins:Tata ഇതര പേയ്മെന്റുകൾക്കും UPI പേയ്മെന്റുകൾക്കും, ചെലവിടുന്നതിന്റെ1%NeuCoins നേടുക

പാർട്ണർ ബ്രാൻഡുകളിലെ ആക്സിലറേറ്റഡ് റിവാർഡുകൾ:Air India & Air India Express, Big basket, Tata CLIQ, Taj Hotels, Tata 1 MG, Titan and Tanishq, Croma, Westside, Qmin

ചെലവ് അടിസ്ഥാനമാക്കിയുള്ള റിവേഴ്സൽ

മുൻവർഷം100,000 ചെലവിടുമ്പോൾ വാർഷിക ഫീസ് തിരികെ നൽകുന്നു

ഫോറക്സ് മാർക്കപ്പ്

എല്ലാ വിദേശ കറൻസി ചെലവിടലുകൾക്കും3.5%

ഇന്ധന സർച്ചാർജ് വേവർ

1% ഇന്ധന സർച്ചാർജ് വേവർ, ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ 250 രൂപയുടെ പരമാവധി ഇളവ്

ലോഞ്ച് ബെനിഫിറ്റ്:

മുൻപത്തെ പാദവർഷത്തിൽ50,000 ചെലവിടുമ്പോൾ ഒരു വർഷം 4 കോംപ്ലിമെന്ററി ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് (ഒരു പാദവർഷത്തിൽ 1 വീതം)

 

 

Tata Neu Passബെനിഫിറ്റ്

Tata Neu ആപ്പിലെ/വെബ്സൈറ്റിലെ തിരഞ്ഞെടുത്ത വിഭാഗങ്ങൾക്കായി ചെലവിടുമ്പോൾ, NeuCoins ആയി അധിക 5% ലഭിക്കുന്നു (Tata Neu Pass നൽകുന്നത്)

Tata Neu Infinity SBI Credit Card

 

 

ജോയിനിംഗ് ബെനിഫിറ്റ്:

ആദ്യ വർഷത്തെ വാർഷിക ഫീസിൽ 1499 NeuCoins; പോയിന്റുകൾ NeuPass അക്കൗണ്ടിൽ ക്രെഡിറ്റാകും

റിവാർഡ് ബെനിഫിറ്റുകൾ:

ആക്സിലറേറ്റഡ് NeuCoins: Tata Neu പങ്കാളികൾ, Tata ബ്രാൻഡുകൾ എന്നിവയിൽ നിന്നുള്ള ഇഎംഐ അല്ലാത്ത പേയ്മെന്റുകൾക്ക്, ചെലവിടുന്ന തുകയുടെ 5% NeuCoins നേടുക

ബേസ് NeuCoins: Tata ഇതര പേയ്മെന്റുകൾക്കും UPI പേയ്മെന്റുകൾക്കും, ചെലവിടുന്നതിന്റെ 1% NeuCoins നേടുക

പാർട്ണർ ബ്രാൻഡുകളിലെ ആക്സിലറേറ്റഡ് റിവാർഡുകൾ: Air India & Air India Express, Big basket, Tata CLIQ, Taj Hotels, Tata 1 MG, Titan and Tanishq, Croma, Westside, Qmin

ചെലവ് അടിസ്ഥാനമാക്കിയുള്ള റിവേഴ്സൽ

മുൻവർഷം300,000 ചെലവിടുമ്പോൾ വാർഷിക ഫീസ് തിരികെ നൽകുന്നു

ഫോറക്സ് മാർക്കപ്പ്

എല്ലാ വിദേശ കറൻസി ചെലവിടലുകൾക്കും 1.99%

ഇന്ധന സർച്ചാർജ് വേവർ


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.