Sections

സജീവമായി ഉപയോഗത്തിലുള്ള 2 കോടി ക്രെഡിറ്റ് കാർഡുകൾ എന്ന നേട്ടം മറികടന്ന് എസ്ബിഐ കാർഡ്

Tuesday, Dec 10, 2024
Reported By Admin
SBI Card Reaches Milestone of 2 Crore Active Credit Cards

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ പ്ലേ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്ബിഐ കാർഡ്, 2 കോടി ക്രെഡിറ്റ് കാർഡുകൾ എന്ന നേട്ടം കൈവരിച്ചു. ഉപഭോക്താക്കൾ സജീവമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാർഡുകളുടെ എണ്ണത്തിലാണ് 2 കോടി എന്ന നേട്ടം കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവയ്ക്ക് അനുയോജ്യമായ രീതിയിൽ ലഭ്യമാക്കുന്ന ഫീച്ചറുകളും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ തടസ്സരഹിതമായി ആളുകൾക്ക് ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാനും ഉപയോഗിക്കാനുമുള്ള സാഹചര്യം ലഭ്യമാക്കിയതുമാണ് ഈ നേട്ടത്തിന് കാരണം. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി നൂതന സൊല്യൂഷനുകൾ നൽകിക്കൊണ്ട് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള എസ്ബിഐ കാർഡിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് മേഖലയിൽ വിപ്ലവാത്മകമായ പരിവർത്തനം വരുത്തുന്നതിൽ എസ്ബിഐ കാർഡ് വഹിക്കുന്ന സുപ്രധാന ചുമതലയും 'ഡിജിറ്റൽ ഇന്ത്യയുടെ കറൻസി' എന്ന നിലയിൽ കാർഡ് ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാകുക എന്ന വാഗ്ദാനവും കൂടിയാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്.

1998-ൽ നിലവിൽ വന്നതു മുതൽ, ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ പ്രഥമ സ്ഥാനം വഹിച്ചുവരുന്ന സ്ഥാപനമാണ് എസ്ബിഐ കാർഡ്. ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾക്ക് യോജിച്ച കോർ കാർഡുകൾ, പ്രീമിയം ബ്രാൻഡുകളുമായുള്ള കോ-ബ്രാൻഡഡ് പങ്കാളിത്തങ്ങൾ എന്നിവ മുതൽ റിവാർഡുകൾ അടിസ്ഥാനമാക്കിയും ലൈഫ്സ്റ്റൈലിൽ കേന്ദ്രീകരിച്ചുമുള്ള ഓഫറിംഗുകൾ വരെ നൽകുന്ന എസ്ബിഐ കാർഡ്, ഇന്ത്യൻ ക്രെഡിറ്റ് കാർഡ് മേഖലയിൽ, ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകുന്ന നൂതനമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ സ്ഥിരമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ഈ മേഖലയിലെ ഗുണമേന്മയുടെ കാര്യത്തിൽ ഉയർന്ന നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ക്രെഡിറ്റ് കാർഡ് വിപണിയിൽ തങ്ങളുടെ നേതൃസ്ഥാനം ഉറപ്പിക്കാനും കമ്പനിക്ക് കഴിഞ്ഞു. സാമ്പത്തിക വർഷം 19-നും 24-നും ഇടയിലുള്ള കാലയളവിൽ, സജീവമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാർഡുകളുടെ എണ്ണത്തിൽ ഏകദേശം 25% സിഎജിആർ, കാർഡുകളിൽ നിന്നുള്ള ചെലവഴിക്കലിൽ 26% സിഎജിആർ എന്നിങ്ങനെയുള്ള വളർച്ച എസ്ബിഐ കാർഡ് കൈവരിച്ചിട്ടുണ്ട്.

'''ജീവിതം ലളിതമാക്കുക' എന്ന മൂല്യ തത്വത്തെ അടിസ്ഥാനമാക്കിയാണ് എസ്ബിഐ കാർഡ് ബ്രാൻഡ് പ്രവർത്തിക്കുന്നത്. സജീവമായി ഉപയോഗത്തിലുള്ള 2 കോടി ക്രെഡിറ്റ് കാർഡുകൾ എന്ന നേട്ടം കൈവരിക്കുന്നത്, ഞങ്ങളുടെ ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ചിട്ടുള്ള വിശ്വാസ്യതയുടെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്. നൂതനമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനും മികച്ച ഉപഭോക്തൃ സേവനം നൽകാനുമുള്ള ഞങ്ങളുടെ അശ്രാന്തപരിശ്രമത്തിന്റെയും സൗകര്യപ്രദവും സുരക്ഷിതവുമായ റിവാർഡ് നൽകുന്ന പേയ്മെന്റ് സൊല്യൂഷനുകൾ ഓരോ ഇന്ത്യക്കാർക്കും നൽകി അവരെ ശാക്തീകരിക്കാനുള്ള ഞങ്ങളുടെ വീക്ഷണത്തിന്റെയും പ്രതിഫലനമാണിത്. വളർന്നുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശൃംഘലയുടെ മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, സമാനതകളില്ലാത്ത മൂല്യം അവർക്ക് നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,'' എന്ന് ഈ നേട്ടത്തെ കുറിച്ച് പ്രതികരിക്കുമ്പോൾ എസ്ബിഐ കാർഡിന്റെ എംഡിയും സിഇഒയുമായ അഭിജിത്ത് ചക്രവർത്തി പറഞ്ഞു.

ഇന്ത്യയുടെ എല്ലാ പ്രദേശത്തും എസ്ബിഐ കാർഡിന് ഇന്ന് ശക്തമായ ഉപഭോക്തൃ സേവന നെറ്റ്വർക്കുണ്ട്, ബാങ്ക് അഷ്വറൻസ്, പൊതു വിപണി എന്നിവയുൾപ്പെടുന്ന മേഖല ഇതിൽ അടങ്ങിയിരിക്കുന്നു. സാധാരണക്കാർ, പ്രീമിയം ഉപഭോക്താക്കൾ, യാത്രക്കാർ തുടങ്ങിയ വിവിധ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കളുടെ ഉപയോഗത്തിന് യോജിക്കുന്ന നിരവധി ക്രെഡിറ്റ് കാർഡുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. വൈവിധ്യമാർന്ന ക്രെഡിറ്റ് കാർഡുകളുടെ ഒരു നിര തന്നെ ഇതിൽ ഉൾപ്പെടുന്നു. എക്സ്ക്ലൂസീവ് സൂപ്പർ പ്രീമിയം കാർഡായ ഓറം, പ്രീമിയം വിഭാഗത്തിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് യോജിച്ച നിരവധി ഫീച്ചറുകളുള്ള എസ്ബിഐ കാർഡ് എലൈറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്യാഷ്ബാക്ക് എസ്ബിഐ കാർഡ്, സിംപ്ലിക്ലിക്ക് എസ്ബിഐ കാർഡ്, സിംപ്ലിസേവ് എസ്ബിഐ കാർഡ്, എസ്ബിഐ കാർഡ് പൾസ് തുടങ്ങിയ ക്രെഡിറ്റ് കാർഡുകൾ, ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നു. എസ്ബിഐ നൽകുന്ന കോ ബ്രാൻഡഡ് ട്രാവൽ കാർഡുകളായ ക്രിസ്ഫ്ലയർ എസ്ബിഐ കാർഡ്, എയർ ഇന്ത്യ സിഗ്നേച്ചർ എസ്ബിഐ കാർഡ്, ബിപിസിഎൽ എസ്ബിഐ കാർഡ്, ഐആർസിടിസി എസ്ബിഐ കാർഡ് തുടങ്ങിയവ യാത്രക്കാരുടെയും ലോകസഞ്ചാരികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നവയാണ്. അതേസമയം റീട്ടേയിൽ ഫോക്കസ്ഡ് ക്രെഡിറ്റ് കാർഡുകളായ ടൈറ്റാൻ എസ്ബിഐ കാർഡ്, റിലയൻസ് എസ്ബിഐ കാർഡ് എന്നിവ ലൈഫ്സ്റ്റൈൽ മെച്ചപ്പെടുത്താനായി ഉപഭോക്താക്കൾ ചെലവാക്കുന്ന പണത്തിന് മികച്ച മൂല്യം നൽകുന്നു. ഇന്ന്, എസ്ബിഐ കാർഡിന്റെ ക്രെഡിറ്റ് കാർഡുകൾ രാജ്യത്തെ എല്ലാ പ്രധാന പേയ്മെന്റ് നെറ്റ്വർക്കുകളിലും ലഭ്യമാണ്.

ഏറെ വർഷങ്ങളായി സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് എസ്ബിഐ കാർഡ് പ്രവർത്തിക്കുന്നത്. തടസ്സരഹിതമായ ഡിജിറ്റൽ ഓൺബോർഡിംഗ്, മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകൾ, ശക്തമായ റിവാർഡ് പ്രോഗ്രാമുകൾ എന്നിവ എസ്ബിഐ കാർഡ് ഇതുവഴി ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ആയാസരഹിതമായി സേവനങ്ങൾ ഉപയോഗിക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. ഇന്ന് എസ്ബിഐ കാർഡ്, ഇന്ത്യയിലെ ഏകദേശം 2 കോടി ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ചോയ്സായി മാറാനുള്ള കാരണവും ഇത് തന്നെയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.